CinemaHollywoodTrailersVideos

സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഏലിയന്‍: കോവിനന്റ് ട്രയിലര്‍ പുറത്തിറങ്ങി

റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത ഏലിയന്‍: കോവിനന്റ് ട്രയിലര്‍ പുറത്തിറങ്ങി.സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ഏലിയന്‍ സീരീസിലെ ആറാമത്തെ ചിത്രമാണിത്. ഈ സീരീസില്‍ റിഡ്‌ലി തന്നെ സംവിധാനം ചെയ്ത പ്രൊമിത്യൂസിന്റെ രണ്ടാം ഭാഗമാണ് ഏലിയന്‍: കോവിനന്റ്. കൂടാതെ റിഡ്‌ലി ഈ സീരീസിനായി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

മൈക്കല്‍ ഫാസ്‌ബെന്‍ഡര്‍, ജെയിംസ് ഫ്രാങ്കോ, കാതറിന്‍, ഡാന്നി മക്‌ബ്രൈഡ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജാക്ക് പെഗ്‌ലാന്‍, മൈക്കല്‍ ഗ്രീന്‍ എന്നിവരാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നത്. ട്വന്റിത് സെഞ്ച്വറി ഫോക്‌സ് വിതരണം ചെയ്യുന്ന ചിത്രം ഈ വര്‍ഷം മെയ് 19-ന് പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button