Hollywood

സോഷ്യല്‍ മീഡിയ രംഗത്തെ കൊതിപ്പിക്കുന്ന നേട്ടവുമായി കാറ്റി പെറി

ട്വിറ്ററിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള വ്യക്തിയായി അമേരിക്കന്‍ പോപ്പ് താരറാണി കാറ്റി പെറി മാറിയതായി ട്വിറ്റര്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു. 31-കാരിയായ കാറ്റിക്ക് 90-മില്ല്യണ്‍ ഫോളോവേഴ്സ് ആണ് ട്വിറ്ററില്‍ ഉള്ളത്.

“കാറ്റി, ഇതാ പാര്‍ട്ടിക്കുള്ള സമയം ആയിക്കഴിഞ്ഞു, 90-മില്ല്യണ്‍ ക്ഷണിതാക്കളോടൊപ്പം. വളരെ വളരെ വലിയ ഒരു ഫ്]ഡാന്‍സ് ഫ്ലോറിന്‍റെ ആവശ്യവും നമുക്കുണ്ട്,” ഏറ്റവുമധികം ഫോളോവേഴ്സ് കാറ്റിക്കാണെന്ന് അറിയിക്കാന്‍ ചെയ്ത ഔദ്യോഗിക ട്വീറ്റില്‍ ട്വിറ്റര്‍ പറഞ്ഞു.

രണ്ടാം സ്ഥാനത്തുള്ള ജസ്റ്റിന്‍ ബീബറിന് 83.9-മില്ല്യണ്‍ ഫോളോവേഴ്സേ ഉള്ളൂ. സംഗീതരംഗത്തെ കാറ്റിയുടെ എതിരാളികളുടെ നിരയില്‍പ്പെട്ട ടെയ്ലര്‍ സ്വിഫ്റ്റിനെപ്പോലുള്ളവര്‍ കാറ്റിയേക്കാള്‍ ഏറേപിന്നിലാണ്.

2009-ല്‍ ട്വിറ്ററില്‍ ജോയിന്‍ ചെയ്ത കാറ്റി ഇതുവരെ 7,000-ത്തോളം ട്വിറ്റര്‍ സന്ദേശങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ദലൈലാമ ഉള്‍പ്പെടെ 160-പേരേ മാത്രമേ കാറ്റി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുള്ളൂ.

shortlink

Related Articles

Post Your Comments


Back to top button