BollywoodCinemaGeneralNEWS

സ്നാപ്ഡീല്‍ ജീവനാക്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡര്‍ സിനിമയെ പഴിചാരിയത് ഒട്ടും ശരിയായില്ല; ജൂഹി ചൗള

ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ ദിവസമാണ് സ്‌നാപ്ഡീല്‍ ജീവനക്കാരിയെ തട്ടികൊണ്ട് പോയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഡര്‍ സിനിമയുടെ മാതൃകയിലാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ നായിക കൂടിയായ ജൂഹി ചൗളയുടെ പ്രതികരണം പുറത്ത് വന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ സിനിമയെ പഴിക്കുന്നത് ശരിയല്ല. നല്ല സന്ദേശം നല്‍കിയാണ് എല്ല സിനികളും അവസാനിക്കുന്നത്. സിനിമ ഇടക്ക് നിറുത്തി ബാക്കി നിങ്ങള്‍ക്ക് ഇഷ്ടം പോലെ തീരുമാനിക്കാം എന്ന് പറയുന്നില്ലെന്നും ജൂഹി ചൗള പറഞ്ഞു.

ഡര്‍ സംവിധാനം ചെയ്ത മഹേഷ് ഭട്ടും ജൂഹി ചൗളയുടെ നിലപാടിനെ പിന്തുണച്ചു. യഥാര്‍ത്ഥ ജീവിതങ്ങളില്‍ നിന്നാണ് സിനിമ ഉണ്ടാകുന്നത്, സിനിമ യഥാര്‍ത്ഥ ജീവിതങ്ങളെ ബാധിക്കുന്നു ഇത്തരം ചര്‍ച്ച കാലങ്ങളായി ഉള്ളതാണ്. അത് ഒരിക്കലും പരിഹരിക്കാന്‍ ആവാത്തതുമാണ്. പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കും ലോകത്തെ മാറ്റി മറയ്ക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ ഈ ലോകം ഒരു സ്വര്‍ഗ്ഗമായി തീര്‍ന്നേനെ എന്ന് മഹേഷ് ഭട്ട് പറഞ്ഞു.

ഹരിയാനയിലെ സോനാപത്തിനടുത്തുള്ള ഗ്രാമവാസിയായ ദേവേന്ദര്‍ കുമാറാണ് സ്‌നാപ്ഡീല്‍ ജീവനക്കാരിയെ തട്ടി കൊണ്ട് പോയത്. ഹരിയാനയില്‍ ഇയാള്‍ക്കെതിരെ 30 ഓളം കേസുകളാണ് ഉള്ളത്. മെട്രോയാത്രക്കിടെയാണ് ദേവേന്ദര്‍ സ്‌നാപ് ഡീല്‍ ജീവനക്കാരിയായ ദീപ്തിയെ കാണുന്നത്. പിന്നീട് ദീപ്തിയെ ഇയാള്‍ പിന്തുടരാന്‍ ആരംഭിച്ചു. വൈശാലി മെട്രോ സ്‌റ്റേഷനില്‍ ഇറങ്ങി ഷെയര്‍ ഓട്ടോ വിളിച്ചാണ് ദീപ്തി എന്നും ഗാസിയാബാദിലെ വീട്ടിലേക്ക് പോകുന്നതെന്ന് ഇയാള്‍ മനസിലാക്കി. അത് അനുസരിച്ച് പിന്നീട് തട്ടിക്കൊണ്ടു പോകല്‍ പദ്ധതി തയ്യാറാക്കി.

ചെറുപ്പകാലം മുതലുള്ള ക്രിമിനല്‍ ജീവിതം അവസാനിപ്പിച്ച് ദീപ്തിയും ഒന്നിച്ചുള്ള ശാന്തമായ ജീവിതമാണ് ഇയാള്‍ ആഗ്രഹിച്ചത്. തന്റെ പ്രണയം ദീപ്തിയെ അറിയിച്ച് കാഠ്മണ്ഡുവില്‍ ജീവിക്കാനാണ് ഇയാള്‍ ആഗ്രഹിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. തട്ടി കൊണ്ട് പോയ ശേഷം കുറച്ചു നാള്‍ കഴിഞ്ഞാല്‍ ദീപ്തി തന്റെ പ്രണയം മനസിലാക്കും എന്നും ഇയാള്‍ കരുതി. ദീപ്തി അറിയാതെ മാസങ്ങളോളം പിന്തുടര്‍ന്നതും ദീപ്തിക്ക് ഇഷ്ടപ്പെട്ട ചിപ്‌സ് ശീലമാക്കിയതുമെല്ലാം അവളറിയുമ്പോള്‍ മനസ്സു മാറുമെന്നായിരുന്നു പ്രതിയുടെ വിചാരം.

സ്ഥല കച്ചവടത്തില്‍ നിന്ന് ലഭിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് ഓട്ടോ റിക്ഷകള്‍ ഇയാള്‍ വാങ്ങി. മെട്രോ സ്‌റ്റേഷനു മുന്നില്‍ ഷെയര്‍ ഓട്ടോയായി ഇത് ഓടിക്കാനും തുടങ്ങി. ഇതിനിടെയാണ് ദീപ്തി ഓട്ടോയില്‍ കയറുന്നതും തട്ടി കൊണ്ടു പോകുന്നതും. യാത്രക്കിടെ വഴി മാറിയെന്നറിഞ്ഞ് ബഹളം വെച്ച ദീപ്തിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 10 കിലോമീറ്റര്‍ അകലെയുള്ള ഒരു ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ചു. പൊലീസ് അന്വേഷണം വ്യാപകമാക്കി എന്നറിഞ്ഞ് ദീപ്തിയെ 36 മണിക്കൂറിന് ശേഷം മെട്രോ സ്‌റ്റേഷനില്‍ കൊണ്ടു വിട്ടു. തന്നെ ഉപദ്രപിച്ചില്ലെന്നും കൃത്യമായി ഭക്ഷണം തന്നുവെന്നും ദീപ്തി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button