East Coast VideosVideos

ഹനുമാൻ ഭക്തിയുടെ നിറവിൽ പിറവിയെടുത്ത ഈരടികൾക്കും ഈണത്തിനും ദൃശ്യചാരുത പകർന്നപ്പോൾ

പരമ്പരാഗതമായ ദേവീ-ദേവ സ്തുതികളും, വാക്- ദേവിയുടെ അനുഗ്രഹം സിദ്ധിച്ച പ്രതിഭാധനർ രചിക്കുന്ന ഭക്തിഗാനങ്ങളും, പ്രഗത്ഭരായ സംഗീതജ്ഞരുടെ ഈണങ്ങളാൽ അലങ്കരിച്ച്, അവയിലെ ഭക്തിരസത്തിന് ഏറ്റവും യോജിച്ച തലത്തിലുള്ള ദൃശ്യാവിഷ്കാരം ഒരുക്കി സഹൃദയശ്രദ്ധ ഏറേ പിടിച്ചു പറ്റിയവയാണ് ഈസ്റ്റ്കോസ്റ്റിന്‍റെ ഭക്തിഗാന ആൽബങ്ങൾ. ആ അനശ്വര ശ്രേണിയിലേക്കുള്ള ഈസ്റ്റ്കോസ്റ്റിന്‍റെ പുതിയ സംരഭമാണ് “ഓം ഹനുമാൻ നമോ നമ:” എന്ന ഭക്തിഗാനോപഹാരം.

എം.ആർ. ഗോപിനാഥൻ നായരുടെ തൂലികയിൽ പിറവിയെടുത്ത ഈ ഹനുമദ് സ്തുതിക്ക് ഈണം പകർന്നിരിക്കുന്നത് ശാസ്ത്രീയസംഗീതരംഗത്തെ കുലപതികളായ ജയവിജയന്മാരിലെ ജയനാണ്. കാവാലം ശ്രീകുമാറിന്റെ അനുഗ്രഹീത ശബ്ദത്തിൽ ആലപിക്കപ്പെട്ട ഈ ഗാനത്തിന്‍റെ തന്മയത്വമാർന്ന ദൃശ്യവിരുന്ന്‍ സംവിധാനം ചെയ്തിരിക്കുന്നത് ഈസ്റ്റ്കോസ്റ്റ് വിജയനും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനില്‍ നായരുമാണ്.

ചലച്ചിത്ര നടന്‍ മധു മേനോന്‍ അഭിനയരംഗത്ത് ശ്രദ്ധേയരായിക്കൊണ്ടിരിക്കുന്ന ഏതാനും പുതുമുഖ അഭിനേത്രികളോടൊപ്പം അഭിനയിച്ചിരിക്കുന്ന, ഭക്തഹനുമാനു വേണ്ടിയുള്ള ഈ ഗാനോപഹാരത്തിന്റെ ദൃശ്യാവിഷ്കാരം കാണാം:

shortlink

Related Articles

Post Your Comments


Back to top button