CinemaInternationalNEWS

ഹിരണ്യഗര്‍ഭം സിനിമയാകുന്നു

ഷാര്‍ജ :എഴുത്തുകാരനും തിരക്കഥാകൃത്തുമായ കൃഷ്ണഭാസ്കര്‍ മംഗലശേരിയുടെ നോവലായ ‘ഹിരണ്യഗര്‍ഭ’ത്തിന്റെ രാജ്യാന്തര പ്രകാശനം നടന്നു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബുക്ക് ഫോറത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധൻ കെ വി ഷംസുദ്ധീന്‍ പ്രകാശനം നിര്‍വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.

ക്ഷത്രിയ കുടുംബത്തില്‍ ജനിച്ച ഉണ്ണി കേരളവര്‍മ്മ എന്ന കഥാനായകന്റെ 34 വര്‍ഷത്തെ ജീവചരിത്രമാണ് നോവലിന്റെ ഇതിവൃത്തം. നോവല്‍ സിനിമായി മാറുകയാണെന്നും ഇതുസംബന്ധിച്ച്‌ നടന്‍ പൃഥിരാജുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്നും ‘മീറ്റ് ദി ഓതര്‍’ എന്ന പരിപാടിയില്‍ കൃഷ്ണഭാസ്കര്‍ മംഗലശേരി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button