GeneralNEWSTrailersVideos

ഹെലികോപ്റ്റര്‍ അപകടം ; കന്നഡ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് രണ്ട് കന്നഡ നടന്മാര്‍ അന്തരിച്ച വര്‍ത്ത ചലച്ചിത്രലോകം ഞെട്ടലോടെയാണ് കേട്ടത്. ‘മാസ്തി ഗുഡി’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കന്നട താരങ്ങളായ അനിലും ഉദയയുമാണ്‌ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞത്.
‘മാസ്തി ഗുഡി’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇരു നടന്മാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. നൂറടി ഉയരത്തില്‍ ഹെലികോപ്റ്ററില്‍നിന്ന് മൂന്ന് പേര്‍ തടാകത്തിലേക്ക് ചാടുന്ന രംഗത്തിന്റെ ചിത്രീകരണമാണ് ദുരന്തത്തില്‍ കലാശിച്ചത്.

shortlink

Related Articles

Post Your Comments


Back to top button