Cinema

സൂപ്പര്‍താര സാന്നിധ്യമില്ലാതെ തമിഴകത്ത് നാളെ പൊങ്കല്‍ റിലീസുകള്‍

ചെന്നൈ പ്രളയത്തിനു ശേഷം പുത്തന്‍ ഉണര്‍വ്വുമായ് നാളെ നാല് പൊങ്കല്‍ റിലീസുകള്‍ . സൂപ്പര്‍താര ചിത്രങ്ങളില്ലാത്ത പൊങ്കല്‍ എന്ന പ്രത്യേകത കൂടിയുണ്ട് . ശിവകാര്‍ത്തികേയന്‍ നായകനാകുന്ന കോമഡി ചിത്രമായ രജനിമുരുകനില്‍ നായിക മലയാളി സുന്ദരിയായ കീര്‍ത്തി സുരേഷ് ആണ് , ഒപ്പം സമുദ്രക്കനി ,സൂരി എന്നിവരും പൊന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അണിനിരക്കുന്നു , തിരുപ്പതി ബ്രദേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത് . വിശാല്‍ നായകനാവുന്ന കഥകളി ആണ് മറ്റൊരു ചിത്രം , കാതറിന്‍ തെരേസ ആണ് ചിത്രത്തില്‍ നായികയാവുന്നത് , പസംഗ പ്രോഡക്ഷന്സും , വിശാല്‍ ഫിലിം ഫാക്ടറിയുമാണ് ചിത്രം നിര്‍മിക്കുന്നത് , പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഗുണ്ടാവാഴ്ചയുടെ കഥ പറയുന്ന കഥകളി ഒരു ആക്ഷന്‍ ചിത്രമാണ് . തിരുകുമരന്‍ സംവിധാനം ചെയ്ത് ഉദയനിധി സ്റാലിന്‍ നായകനാവുന്ന ആക്ഷന്‍ ചിത്രമാണ് ഗേതു , എമി ജാക്സനാണ് ചിത്രത്തിലെ നായിക , ഉദയനിധി സ്ടാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത് , സത്യരാജും , വിക്രാന്തും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട് . ബാല സംവിധാനം ചെയ്ത് ശശികുമാറും വരലക്ഷ്മി ശരത്കുമാര്‍ നായികാ നായകന്മാരായ് എത്തുന്ന ചിത്രമാണ് തറ തപ്പാട്ട , ബി സ്ടുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത് .

shortlink

Related Articles

Post Your Comments


Back to top button