CinemaGeneralNEWS

പ്രിഥ്വിരാജും , ഫഹദ് ഫാസിലും നാളെ ഏറ്റുമുട്ടുന്നു !!

മണിയന്‍പിള്ളരാജു നിര്‍മിക്കുന്ന പ്രിഥ്വിരാജ് ചിത്രം ” പാവാട ” , ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം ” മണ്‍സൂണ്‍ മാംഗോസ് ” എന്നിവയാണ് നാളെ തീയറ്റരുകളില്‍ എത്തുന്ന മലയാളം ചിത്രങ്ങള്‍ , പ്രിഥ്വിരാജ് മുഴുക്കുടിയനായ “പാമ്പ് ജോയ് ” എന്ന കഥാപാത്രത്തെയാണ് പാവാടയില്‍ അവതരിപ്പിക്കുന്നത് ,

2015ലെ ഹാട്രിക് വിജയത്തിനുശേഷം റിലീസാകുന്ന ചിത്രം എന്നത് പ്രിഥ്വിക്ക് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ് , മിയാ ജോര്‍ജ് ആണ് ചിത്രത്തില്‍ നായിക , അനൂപ്‌ മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ചിത്രം നാളെ തീയറ്റരുകളില്‍ എത്തുകയാണ് .

കഴിഞ്ഞകൊല്ലം മിക്ക ചിത്രങ്ങളും പരാജയപ്പെട്ട നിലയില്‍ ഏറെ പ്രതീക്ഷകളോടെയാണ് ഫഹദ് ഫാസില്‍ചിത്രമായ മണ്‍സൂണ്‍ മാംഗോസ് നാളെ എത്തുന്നത് . ഐശ്വര്യ മേനോന്‍ , ടോവിനോ തോമസ്‌ , വിനയ് ഫോര്‍ട്ട്‌ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു .

യുവതാരങ്ങള്‍ ആണ് നാളെ മാറ്റുരയ്ക്കാന്‍ പോവുന്നത് .. കാത്തിരുന്നു കാണാം .

shortlink

Related Articles

Post Your Comments


Back to top button