CinemaMovie Reviews

പാവാട മലയാളം സിനിമാ റിവ്യൂ ; അമല്‍ ദേവ

പാവാട പൂര്‍ണ്ണമായും ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ; പ്രിഥ്വിരാജ് വിജയപരമ്പര തുടരുന്നു

അമല്‍ ദേവ

കഴിഞ്ഞ കൊല്ലത്തെ വിജയഗാഥ കൈവിടാതെ ‘ പാവാട’ യിലൂടെ പ്രിഥ്വിരാജ് 2016ലും വിജയപരമ്പര തുടരുകയാണ് , ഈ വിജയപരമ്പരയ്ക്ക് അവസാനമില്ല എന്നുറക്കെ പ്രഖ്യാപിക്കുകയാണ് പാവാടയിലെ പാമ്പ് ജോയിയിലൂടെ പ്രിഥ്വി . ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ പാകത്തിന് ബാലന്‍സ്ഡ് ആണ് . മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിച്ചത് .

പ്രിഥ്വിയുടെ അപാരമായ പ്രകടനവും ചിത്രത്തിന്‍റെ വളരെ വലിയൊരു വിജയ ഘടകമാണ് . കഴിഞ്ഞ വര്‍ഷത്തെ മികച്ച വിജയത്തിനും അഭിനന്ദന പ്രവാഹത്തിനും ശേഷം മൊയ്തീനില്‍ നിന്നും അനാര്‍ക്കലിയില്‍ നിന്നും അമര്‍ അക്ബര്‍ അന്തോണിയില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തവും കൂടുതല്‍ അഭിനയപ്രാധാന്യവുള്ള കഥാപാത്രമാണ് പ്രിഥ്വിരാജ് പാവാടയില്‍ അവതരിപ്പിച്ച പാമ്പ് ജോയ് എന്ന കഥാപാത്രം . വളരെ മികച്ച പ്രകടനത്തിലൂടെ തന്നെ പ്രിഥ്വിരാജ് പാമ്പ് ജോയിയെ അനശ്വരമാക്കി . പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പാമ്പ് ജോയിയായ് ചിത്രത്തില്‍ ജീവിക്കുക തന്നെയായിരുന്നു . പാവാട എന്ന ചിത്രത്തിന്റെ നട്ടെല്ല് പ്രിഥ്വിരാജ് കഥാപാത്രമായ പാമ്പ് ജോയ് തന്നെയാണ് , മലയാളത്തില്‍ നാം കണ്ട മോഹന്‍ലാലിന്‍റെ ആല്‍ക്കഹോളിക്ക് കഥാപാത്രം മാത്രമാണ് പ്രിഥ്വിയോട് താരതമ്യം ചെയാന്‍ അര്‍ഹതയുള്ളത് . എന്ത് കൊണ്ടാണ് പ്രിഥ്വി യുവതാരനിരയിലെ മികച്ച നടന്‍ ആയി എന്ന ചോദ്യത്തിനുള്ള ഉദാഹരണം കൂടിയാണ് പാവാട . ഒപ്പംതന്നെ എടുത്ത് പറയേണ്ടതരം മികച്ച പ്രകടനമാണ് അനൂപ്‌ മേനോന്‍ അവതരിപ്പിച്ച ബാബു ജോസഫ്‌ എന്ന മറ്റൊരു മദ്യപനായ ഇംഗ്ലീഷ് പ്രോഫസ്സര്‍ കഥാപാത്രം , അനൂപ്‌ മേനോന്‍റെ കരിയര്‍ ബെസ്റ്റ് പെര്ഫോര്‍മെന്‍സ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണിത് , സ്വാഭാവികവും നാച്യുരലുമായ അഭിനയത്തിന്‍റെ മേന്മ അനൂപ്‌ മേനോന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു . ആശാ ശരത്തിന്‍റെ അഭിനയവും അഭിനന്ദനാര്‍ഹമാണ് . നെടുമുടി വേണു , മണിയന്‍ പിള്ള രാജു , ഷറഫ്ദീന്‍ എന്നോവരുടെ സഹകഥാപാത്രങ്ങളും മികച്ചു നില്‍ക്കുന്നു , ചെമ്പന്‍ വിനോദ് , രഞ്ജി പണിക്കര്‍ , സിദ്ദിക് , മിയ ജോര്‍ജ് എന്നിവരും വളരെ നന്നായ് അഭിനയിച്ചു .

പാമ്പ് ജോയ് എന്ന മദ്യപനായ ചെറുപ്പക്കാരന്റെ ജീവിതത്തെ ചുറ്റിപറ്റിയുള്ള ചിത്രമാണ് ‘ പാവാട ‘ , വെറുമൊരു കള്ളുകുടിയന്‍ എന്ന് ഒരൊറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അതിലൊക്കെ ഉപരിയായ വ്യക്തിയാണ് പാമ്പ് ജോയ് , അനൂപ്‌ മേനോന്‍ , മണിയന്‍ പിള്ള രാജു എന്നിവരാണ് സഹനടന്മാര്‍ .

ചിത്രത്തിന്‍റെ ആദ്യ പകുതി പൂര്‍ണ്ണമായും പ്രിത്വിയുടെയും , അനൂപ്‌ മേനോന്‍റെയും , ഷറഫുദ്ധീന്‍റെയും തകര്‍പ്പന്‍ ഹാസ്യനമ്പരുകളാണ് , രണ്ടാം പകുതിയിലും ഈ എന്‍റര്‍ടെയ്ന്‍മെന്‍റ തുടരുമെങ്കിലും വികാരഭരിതവും കുറച്ചു ഗൌരവവും ഉള്‍പ്പെട്ടതാണ് . അതുകൊണ്ട് തന്നെ സെക്കന്റ്‌ ഹാഫ് ഗംഭീരമാണ് .

തന്റെ മുന്‍ചിത്രത്തിന്‍റെ പരാജയത്തിനു ശേഷം സംവിധായകന്‍ മാര്‍ത്താണ്ഡന്‍ വന്‍ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത് പാവാടയിലൂടെ , ചിത്രത്തിന്‍റെ പരിതസ്ഥിതികള്‍ക്ക് ഏറെ യോജിക്കുന്ന സംഗീതസംവിധാനത്തിലൂടെ തന്‍റെ ഭാഗവും ഭംഗിയാക്കി , മനംകീഴടക്കുന പശ്ചാത്തലസംഗീതമൊരുക്കി ഗോപി സുന്ദറും തന്‍റെ കഴിവുകള്‍ വീണ്ടും തെളിയിച്ചു . ബിപിന്‍ ചന്ദ്രന്‍റെ തിരക്കഥ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതാണ് . പ്രദീപ്‌ നായരുടെ സിനിമാട്രോഗ്രാഫി വളരെയധികം മികച്ചതാണ് .

ഒരു നെഗറ്റീവ് പോലും ചൂണ്ടിക്കാണിക്കാന്‍ പാവടയ്ക്കില്ല , പ്രേക്ഷകരുടെയും ആരാധകരുടെയും പ്രതീക്ഷകല്‍ക്കൊക്കെ അപ്പുറമാണ് പാവാട . പൂര്‍ണ്ണമായും ഒരു കോമഡി ഫാമിലി എന്റര്‍ടെയ്നര്‍ ആണിത് . ആറും ചിത്രം നഷ്ട്ടപ്പെടുതരുത് , പ്രിഥ്വിരാജ് തന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ വാഴ്ച തുടരുക തന്നെ ചെയ്യും പാവാടയിലൂടെ . തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് പാവാട .

Tags

Post Your Comments


Back to top button
Close
Close