CinemaGeneralNEWS

പ്രിഥ്വിരാജും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു ; ഉടന്‍ചിത്രീകരണം തുടങ്ങും

മെമ്മറീസിന് ശേഷം പൃഥ്വിരാജും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ചിത്രം മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ കാസ്റ്റിംഗ്, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതായി ജിത്തു അറിയിച്ചു. അടുത്തതായി വെങ്കിടേഷോ ധനുഷോ നായകനാകുന്ന ചിത്രം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തന്റെ അടുത്ത ചിത്രം മലയാളത്തില്‍ തന്നെയാണെന്ന് ജിത്തു വ്യക്തമാക്കി.
അതേസമയം വെങ്കിടേഷും ധനുഷുമായി രണ്ട് വ്യത്യസ്ത സിനികള്‍ക്ക് വേണ്ടി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ജിത്തു വെളിപ്പെടുത്തി. രണ്ട് താരങ്ങളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചില കഥകളുടെ ആശയം അവരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ചിത്രങ്ങളുടെ എഴുത്തു ജോലികള്‍ പോലും തുടങ്ങിയിട്ടില്ല.
വെങ്കിടേഷിന്റെയും ധനുഷിന്റെയും ഡേറ്റ് അടക്കം അനുകൂല സാഹചര്യം ഒത്തുവന്നാല്‍ സിനിമ തുടങ്ങാനാകുമെന്നും ജിത്തു പറഞ്ഞു. ദൃശ്യ ഹിറ്റായതോടെയാണ് ജിത്തുവിനൊപ്പം സിനിമ ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അന്യഭാഷാ സൂപ്പര്‍ താരങ്ങള്‍ പോലും രംഗത്ത് വരാന്‍ തുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button