Cinema

നടന്‍ രാജീവ് പിള്ളയ്ക്ക് പരിക്കേറ്റു

നടന്‍ രാജീവ്‌ പിള്ളയുടെ മുഖത്ത് പന്ത് കൊണ്ട് പരിക്കേറ്റു . ഹെല്‍മറ്റ് ധരിക്കാതെ ക്രിക്കറ്റ് കളിച്ചതാണ് അപകട കാരണം . തൃപ്പൂണിത്തുറയിലെ ഗ്രൌണ്ടില്‍ കളിക്കുന്നതിനിടെയാണ് ഏറു കൊണ്ട് താരത്തിന്‍റെ മുഖത്ത് പരിക്കേറ്റത് . പരിക്കേറ്റ ഫോട്ടോ രാജീവ്‌ പിള്ള തന്നെയാണ് ഫെസ്ബൂക്കില്‍ പോസ്റ്റ്‌ ചെയ്തത് . സെലിബ്രിറ്റി ക്രിക്കറ്റ് പരിശീലനത്തിനിടെ അല്ല തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് പരിക്കെട്ടതെന്നും രാജീവ് പറഞ്ഞു . ജനുവരി 23നാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ തുടങ്ങുന്നത് . കഴിഞ്ഞ രണ്ടു തവണയും സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന്‍റെ ഭാഗമായിരുന്നു രാജീവ് പിള്ള . കേരളത്തിന്റെ ടീമായ അമ്മ കേരള സ്ട്രൈക്കെര്സിനെ നയിക്കുന്നത് സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണ് .

Tags

Post Your Comments


Back to top button
Close
Close