BollywoodCinemaTrailers

തേരേ ബിന്‍ലാദന്‍ ഡേഡ് ഓര്‍ എലൈവ് ഹാസ്യ ചിത്രം വരുന്നൂ ; ( ട്രെയിലര്‍ കാണാം )

2010ല്‍ പുറത്തിറങ്ങി പ്രദര്‍ശന വിജയം നേടിയ ” തെരേ ബിന്‍ലാദന്‍ ” എന്ന ഹാസ്യ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഫെബ്രുവരി 19ന് റിലീസ് ചെയ്യാന്‍ പോകുന്ന ” തേരേ ബിന്‍ലാദന്‍ ഡേഡ് ഓര്‍ എലൈവ് ” . രണ്ടാം ഭാഗമാണെങ്കിലും ഏറെ വ്യത്യസ്തമാണ് രണ്ടാം ഭാഗമെന്നാണ് റിപ്പോര്‍ത്ടുകള്‍ സൂചിപ്പിക്കുന്നത് . അഭിഷേക് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പൂജ ഷെട്ടിയും , ആരതി ഷെട്ടിയുമാണ് . ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് പ്രദുമാന്‍ സിങ്ങും , നേഹ ശര്‍മയും , അഭിഷേക് വര്‍മയും ചേര്‍ന്നാണ് . സംഗീത സംവിധാനം ചെയ്തിരിക്കുന്നത് റാം സമ്പത്തും , അലി സഫറും , അഭിഷേകും അക്ഷയും ചേര്‍ന്നാണ് . പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ധ്രുവ് ധല്ലയാണ് .മനീഷ്പോള്‍ , പ്രദ്യുമ്ന്‍ സിംഗ് , മിയ ഉയെദ , അലി സഫര്‍ , സികണ്ടെര്‍ ഖേര്‍ , പിയുഷ് മിശ്ര , ഇമാന്‍ ക്രോസന്‍ , രാഹുല്‍ സിംഗ് , സുഗന്ധ ഗാര്‍ഗ് എന്നീ അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നു . ” തേരേ ബിന്‍ലാദന്‍ ഡേഡ് ഓര്‍ എലൈവ് ” ട്രെയിലര്‍ കാണാം ….

shortlink

Related Articles

Post Your Comments


Back to top button