Cinema

മോഹന്‍ലാല്‍ ചിത്രത്തില്‍ നായിക കോളിവുഡ് സുന്ദരി

ഏറെ ആകാംക്ഷയോടെ പ്രേക്ഷകരും , സിനിമാപ്രേമികളും , മോഹന്‍ലാല്‍ ആരാധകരും ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ” ഒപ്പം ” . ഉറ്റസുഹൃത്തുക്കളും ഏറെ ഹിറ്റ്‌ ചിത്രങ്ങള്‍ പിറന്നിട്ടുള്ളതുമായ കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് . സെവെന്‍ ആര്‍ട്സ് വിജയകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് കോളിവുഡ് നായിക സഞ്ചിത ഷെട്ടി ആണ് . അന്ധനായ കഥാപാത്രത്തെയാണ് ഒപ്പത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് . ഏറണാകുളവും , ഊട്ടിയുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ . നെടുമുടിവേണുവും , സമുദ്രക്കനിയും ആണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .സമുദ്രക്കനി അവതരിപ്പിക്കുന്നത് നെഗറ്റീവ് വേഷമാണ് അവതരിപ്പിക്കുന്നതെന്നും സിനിമയുമായ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു . ചിത്രത്തിന്‍റെ ചിത്രീകരണം ഫെബ്രുവരി 20ഓട് കൂടി ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . കോളിവൂഡ് ക്യാമറാമാന്‍ എകാംബരമാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് . മുന്‍പ് പ്രിയദര്‍ശനൊപ്പം ദിലീപ് നായകനായ വെട്ടമാണ് എകാംബരം മലയാളത്തില്‍ ചെയ്ത ഏക ചിത്രം . തമിഴില്‍ കാവലന്‍ , കന്തസാമി എന്നീ ചിത്രങ്ങളും എകാംബരം ക്യാമറ ചലിപ്പിച്ചവയാണ് . ‘ ഒപ്പം ‘ സിനിമയുടെ തിരക്കഥ എഴുതുന്നതും പ്രിയദര്‍ശന്‍ തന്നെയാണ് .

shortlink

Related Articles

Post Your Comments


Back to top button