Cinema

ഫ്ലവേര്‍സ് ചാനല്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; മറ്റു ചാനല്‍ പ്രതിഭകള്‍ക്കും അവാര്‍ഡ് ( അവാര്‍ഡ് ലിസ്റ്റ് കാണാം )

കൊച്ചി: മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ചാനല്‍ ഭേദമില്ലാതെ അര്‍ഹതയ്ക്ക് അംഗീകാരം നല്‍കി കൊണ്ട് ഫ്ലവേഴ്‌സ് ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങള്‍ക്ക് മൂല്യം നഷ്ടപ്പെടുന്ന ഈ പുതിയ കാലത്ത് പ്രേക്ഷകര്‍ ഒന്നടങ്കം ആദരവോടെ നോക്കിക്കാണുന്ന ഒരു പുരസ്‌കാരമേള സംഘടിപ്പിക്കുകയാണ് ഫ്ലവേഴ്‌സിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു. മലയാള ടെലിവിഷന്‍ പ്രവര്‍ത്തകര്‍ ഒരു കുടുംബമായ് ഒരു കുടക്കീഴില്‍ ഒന്നിക്കുന്ന ചരിത്രമുഹൂര്‍ത്തം കൂടിയാവും ഇതെന്നും ചാനല്‍ അഭിപ്രായപ്പെടുന്നു. നടന്‍ മധു ചെയര്‍മാനും ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍, സിനിമാ സീരിയല്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍, വാര്‍ത്താ അവതാരക രാജേശ്വരി മോഹന്‍, ടെലിവിഷന്‍ നിരൂപക ഉഷ്.എസ്.നായര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിവിധ ചാനലുകളില്‍ നിന്ന് ലഭിച്ച എന്‍ട്രികളില്‍ പരിശോധിച്ച് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. മെറിറ്റിന് മാത്രം പ്രാധാന്യം നല്കി മാനേജ്‌മെന്റിന്റെ യാതൊരു ഇടപെടലുമില്ലാതെ സുതാര്യമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.

അവാര്‍ഡുകള്‍: മികച്ച പരമ്പര ഈശ്വരന്‍ സാക്ഷിയായി (ഫഌവഴ്‌സ്) മികച്ച നടന്‍ കിഷോര്‍ സത്യ (കറുത്തമുത്ത്,ഏഷ്യാനെറ്റ്), മികച്ച നടി ശ്രീലയ(മൂന്നുമണി,ഫഌവഴ്‌സ്), മികച്ച ഹാസ്യതാരം സുരഭിലക്ഷ്മി(എം80 മൂസ,മീഡിയാ വണ്‍) മികച്ച അവതാരകന്‍ രമേഷ് പിഷാരടി(ബഡായി ബംഗ്ലാവ്,ഏഷ്യാനെറ്റ്) മികച്ച സ്വഭാവനടന്‍ മേഘനാദന്‍(സ്ത്രീത്വം,സൂര്യാ ടിവി), മികച്ച സ്വഭാവനടി വിജയകുമാരി (മാനസമൈന,കൈരളി), ജനപ്രിയപരമ്പര മഞ്ഞുരുകുംകാലം(മഴവില്‍മനോരമ), പുതുമയാര്‍ന്ന ടെലിവിഷന്‍ പരിപാടി നല്ലവാര്‍ത്ത (മാതൃഭൂമിന്യൂസ്) ദൃശ്യമാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം കെ.ശശികുമാര്‍, മികച്ച വാര്‍ത്താ അവതരണം ഷാനി പ്രഭാകര്‍(മനോരമ ന്യൂസ്) മികച്ച റിപ്പോര്‍ട്ടര്‍ എസ്.വിജയകുമാര്‍(റിപ്പോര്‍ട്ടര്‍ ടിവി ) മികച്ച ഡോക്യുമെന്ററി എന്റെ പുഴ (ഏഷ്യാനെറ്റ് ന്യൂസ്) വാര്‍ത്താ മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ടി.എന്‍.ഗോപകുമാര്‍, പ്രത്യേക ജൂറി പുരസ്‌കാരം ബൈജു വി.കെ (ഈശ്വരന്‍ സാക്ഷിയായി,ഫഌവഴ്‌സ്) ഈ മാസം 23ന് വൈകുന്നേരം 6.30ന് കൊച്ചി,കിഴക്കമ്പലം കിറ്റക്‌സ് ഗാര്‍മെന്റ്‌സ് അങ്കണത്തില്‍ ഒരു ലക്ഷത്തോളം വരുന്ന സദസ്സിനെ സാക്ഷി നിര്‍ത്തി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പരിപാടികള്‍ കാണുന്നതിന് പൊതുജനങ്ങള്‍ക്കും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button