CinemaGeneralNEWS

പരിപൂര്‍ണ്ണ നഗ്നരംഗങ്ങളടങ്ങുന്ന മലയാള ചലച്ചിത്രത്തിന് പ്രദര്‍ശന അനുമതി ലഭിച്ചു !!

ഏറെ തരംഗങ്ങള്‍ സൃഷ്‌ടിച്ച മലയാളത്തിലെ ആദ്യ നഗ്നസിനിമയായ ചായം പൂശിയ വീടിന് നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ പ്രദര്‍ശന അനുമതി ലഭിച്ചിരിക്കുകയാണ് .പുതുമുഖ സംവിധായകരായ സതീഷ്‌ ബാബുസേനനും സന്തോഷ്‌ ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തിന് ഐ എഫ് എഫ് കെ യില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത് . എന്നാല്‍ , ചിത്രത്തിലെ അഭിവാജ്യ ഘടകം എന്ന് പറയപ്പെടുന്ന നായികയുടെ നഗ്നതാ പ്രദര്‍ശനം ചിത്രത്തിന്‍റെ തീയറ്റര്‍ പ്രദര്‍ശന പരിമിതികള്‍ക്ക് ബലിയാടായിരുന്നു .

നായികയെ പൂര്‍ണ്ണ നഗ്നയായ്‌ കാണിച്ചിരിക്കുന്ന ചില സീനുകള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാതെ ചിത്രത്തിന് അടല്റ്റ്സ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് പോലും നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ . എന്നാല്‍  ചിത്രത്തില്‍ നിന്ന് ഒരു രംഗം പോലും ഒഴിവാക്കില്ലെന്ന നിലപാടില്‍ സംവിധായകനും കടുകട്ടിയില്‍ ഉറച്ചു നിന്നു . ഒടുവില്‍ ഹൈക്കോടതി വരെ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് അന്ത്യമായ് . ചിത്രം ” എ ” സര്ട്ടിഫിക്കറ്റൊടെ പ്രദര്‍ശിപ്പിക്കാന്‍ കോടതി അനുമതി നല്‍കി . ഈ വിജയം കലയുടെയും കലാകാരന്മാരുടെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ വിജയമാണെന്ന് ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാളായ ബാബുസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു .

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമായ് ഇതില്‍ പ്രധാനമായും മൂന്നു കഥാപാത്രങ്ങളാണ് ഉള്ളത് . ഇതില്‍ നായികാ കഥാപാത്രത്തിന്‍റെ മൂന്നു നഗ്നരംഗങ്ങള്‍ ആണുള്ളത് . ഇത് സിനിമയുടെ കഥാതന്തുവിന് ഏറെ ആവശ്യമായത് കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത് . ഈ സീനുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം ഇല്ലെന്നും , പ്രസ്തുത സീനുകള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യണം എന്നതുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് അധികൃതരുടെ ആവശ്യം .

ഗൌതം എന്ന വൃദ്ധനായ ചിത്രകാരന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്ന യുവതിയെയും യുവാവിനെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ടു പോകുന്നത് . ബോളിവുഡ് നടി നേഹാ മഹാജനാണ് ചിത്രത്തില്‍ നായികാവേഷം ചെയ്തിരിക്കുന്നത്  .

Tags

Post Your Comments


Back to top button
Close
Close