BollywoodGeneralNEWS

കാജല്‍ അഗര്‍വാളും രണ്‍ദീപ് ഹൂഡയും തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗം ചര്‍ച്ചയാകുന്നു

രണ്‍ദീപ് ഹൂഡയും കാജല്‍ അഗര്‍വാളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ദോ ലഫ്സോന്‍ കി കഹാനി’. ദീപക് തിജോരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് അടുത്തിടെയാണ്. രണ്‍ദീപും ദീപികയും ചേര്‍ന്നുള്ള ഒരു ലിപ് ലോകും ചിത്രത്തിന്റെ ട്രെയിലറിലുണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരും ചേര്‍ന്നുള്ള ലിപ് ലോക് രംഗം ചര്‍ച്ചയാകുന്നു. പുരി ജഗനാഥ് സംവിധാനം ചെയ്ത് മഹേഷ് ബാബുവും കാജലും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രമാണ് ‘ബിസ്സിനസ് മാന്’. ചിത്രത്തില്‍ മഹേഷ് ബാബുവും കാജലും തമ്മിലുള്ള ലിപ് ലോക് രംഗം ഏറെ ചര്‍ച്ച ആയിരുന്നു. അതിന് ശേഷമാണ് കാജല്‍ പുതിയ തീരുമാനം എടുക്കുന്നതും. ഇനി ലിപ് ലോക് രംഗങ്ങള്‍ താന്‍ ചെയ്യില്ലെന്ന് കാജല്‍ പറയുന്നതും. എന്നാല്‍ ‘ദോ ലഫ്സോന്‍ കി കഹാനി’ എന്ന ചിത്രത്തില്‍, ആ ലിപ് ലോക് രംഗത്തിന് അത്രമേല്‍ പ്രാധാന്യമുണ്ടെന്ന് കാജല്‍ പറയുന്നു. ദീപക് തിജോരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇറോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ അവിനാഷ് വി നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button