Film Articles

മാതൃത്വവും ലാലേട്ടനും

പ്രവീണ്‍ പി നായര്‍

മലയാള സിനിമയില്‍ വൈകാരികമായ മാനുഷിക ബന്ധങ്ങള്‍ വരച്ചു കാട്ടുന്ന സിനിമകള്‍ നിരവധിയാണ്.അമ്മ-മകന്‍ സ്നേഹ ബന്ധങ്ങളെ വളരെ മനോഹരമായിട്ട് തന്നെ പകര്‍ത്തി എഴുതാറുണ്ട് മലയാള സിനിമകള്‍. വ്യക്തി ജീവിതത്തിലേക്ക് ഇത് പോലെയുള്ള സ്നേഹങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ ഇത്തരം രംഗങ്ങളുടെ പ്രധാന്യം വളരെ വലുതാണ്‌. മാതൃത്വം മനോഹരമാക്കുന്ന സിനിമകളുടെ ഒഴുക്ക് എണ്‍പതുകള്‍ക്ക് ശേഷം ക്രമാതീതമായി കൂടുകയാണ് ഉണ്ടായിട്ടുള്ളത്. അത്തരം രംഗങ്ങള്‍ പോലെ മനസ്സിന് കുളിര്‍മയാകുന്ന മറ്റെന്തുണ്ട്?

അമ്മ-മകന്‍ സ്നേഹബന്ധങ്ങളെ കുറിച്ച് അടിവരയിട്ടു പറയുമ്പോള്‍ ആദ്യം മുന്നില്‍ വരുന്നത് മോഹന്‍ലാല്‍ എന്ന അതുല്യ നടനാണ്. മലയാള സിനിമയിലെ അമ്മ വേഷങ്ങളെ മോഹന്‍ലാലുമായി ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടന് അഭിനയ തിളക്കം കൂടുതലാണ് .സുകുമാരിയോടും,കവിയൂര്‍പൊന്നമ്മയോടും,കെ.പി.എസി ലളിതയോടുമൊക്കെ ലാളിത്യം പൊഴിച്ചു മോഹന്‍ലാല്‍ നിറയുമ്പോള്‍ വൈകാരിക അനുഭവങ്ങള്‍ പ്രേക്ഷകരിലേക്കാണ് ഉള്ള് തുറന്നു ഇറങ്ങുക.

മോഹന്‍ലാല്‍ അഭിനയിച്ച മിക്ക സിനിമകളിലും അമ്മമാര്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌.കവിയൂര്‍ പൊന്നമ്മ,കെ.പി.എസി ലളിത,സുകുമാരി,എന്നിവരുടെ പ്രിയ പുത്രനായി മോഹന്‍ലാല്‍ വേഷമിട്ടത് നിരവധി സിനിമകളിലാണ്.ലാളിത്യം പൊതിയുന്ന അമ്മമാരുടെ നല്ല മകനായി മോഹന്‍ലാല്‍ സ്നില്‍ നിറഞ്ഞു.സുകുമാരിയുടെ മകനായി മോഹന്‍ലാല്‍ വന്നാല്‍ മിക്ക സിനിമകളിലും തമാശ പരുവമായിരിക്കും.കവിയൂര്‍ പൊന്നമ്മയുടെ മകനായാല്‍ മാതൃത്വത്തിന്‍റെ മഹിമ വിളിച്ചോതും.കെ.പി.എസി.ലളിതയുടെ മകനായാല്‍ വൈകാരികതയും,നര്‍മവും ചിലപ്പോള്‍ ഒരു പോലെ പ്രത്യക്ഷമാക്കും. മലയാള സിനിമയിലെ അമ്മമാരെ കുറിച്ചോര്‍ത്താല്‍ ആദ്യം മകനായി വരുന്ന മുഖം ലാളിത്യമുള്ള ലാലേട്ടന്‍റെയാണ്.ഏതു മാനുഷിക ബന്ധങ്ങളുമായുള്ള കൂടി ചേരലില്‍ മോഹന്‍ലാല്‍ എന്ന നടന്‍ വിളങ്ങി നില്‍ക്കുന്നു.

കെ.പി.എസി ലളിതയും,മോഹന്‍ലാലുംഇവര്‍ അമ്മയും മകനുമായി ഒന്നിക്കുന്ന നിരവധി സിനിമകളുണ്ട്. സ്ഫടികം അവയില്‍വ വളരെ പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നാണ്.അച്ഛനും,മകനും തമ്മിലുള്ള വൈകാരികതയാണ് ചിത്രം പറയുന്നതെങ്കിലും മകനോടുള്ള ആത്മാര്‍ത്ഥമായ സ്നേഹം നിഴലിക്കുന്ന കഥാപാത്രമാണ് കെ.പി.എസി ലളിത ചെയ്ത പൊന്നമ്മ.മകന്‍റെ കഴിവുകളെ തിരിച്ചു അറിയാത്ത തിലകനിലെ കഥാപാത്രത്തിനോട് തോന്നുന്ന അമര്‍ഷം അത്ര ലാഘവത്തോടെയാണ് കെ.പി.എ.സി ലളിത അവതരിപ്പിച്ചത്.

മാടമ്പിയില്‍ അമ്മ-മകന്‍ ബന്ധം പറഞ്ഞത് മറ്റൊരു തരത്തിലായിരുന്നു.ഇളയ മകനെ വാത്സല്യത്തോടെ സ്നേഹിക്കുകയും മോഹന്‍ലാലിലെ കഥാപാത്രത്തെ വെറുപ്പോടെയും കാണുന്ന ‘അമ്മ’ കഥാപാത്രമായിരുന്നു സിനിമയുടെ ഭാഗമായത്.എല്ലാ സിനിമകളിലും കണ്ടു വരുന്ന സ്നേഹ നിധിയായ അമ്മ-മകന്‍ ബന്ധമല്ല ഈ സിനിമയിലേത് എന്ന് സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.

കവിയൂര്‍പൊന്നമ്മയും,മോഹന്‍ലാലും അങ്ങേയറ്റം മാതൃത്വം വീശുന്ന കോമ്പിനേഷനാണ് ഇരുവരുടെയും.ഓരോ മലയാളിക്കും അസൂയയോടെയും അഭിമാനത്തോടെയും കണ്ടിരിക്കാന്‍ പറ്റുന്ന അമ്മ-മകന്‍ സ്നേഹമാണ് സിനിമയിലത്രയും ചിത്രീകരിച്ചിരിക്കുന്നത്.കുറെയധികം സിനിമകളില്‍ ഇവര്‍ ഇരുവരും അമ്മയും മകനുമായി സ്നേഹം വിതറിയിട്ടുണ്ട്.അവയില്‍ ചിലതാണ് കിരീടം,ചെങ്കോല്‍ പോലെയുള്ള സിനിമകള്‍. ഈ സിനിമകളുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ അതില്‍ കണ്ട മാതൃത്വം ദൃശ്യമാണ്. എന്‍റെ മകനാണ് ലാല്‍ എന്ന് കവിയൂര്‍പൊന്നമ്മ പറയാത്ത വേദികളില്ല.സിനിമയ്ക്ക് പുറത്തും മോഹന്‍ലാല്‍ കവിയൂര്‍പൊന്നമ്മയുടെ നിഷ്കളങ്കത പൊഴിക്കുന്ന മകനാണ്.

സുകുമാരിയും,മോഹന്‍ലാലും ഈ അമ്മ-മകന്‍ ബന്ധത്തില്‍ അല്‍പം തമാശ രുചിയാണുള്ളത്. ‘നോക്കത്തെ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയില്‍ സ്നേഹത്തേക്കാള്‍ നര്‍മം വിതറുന്ന അഭിനയ മൂഹൂര്‍ത്തങ്ങളാണ് ഇവര്‍ ഇരുവരും പ്രകടമാക്കുന്നത്.പക്ഷേ മോഹന്‍ലാലിന്‍റെ അമ്മയയായി അഭിനയിക്കാത്ത ഒരു സിനിമയില്‍ സ്വന്തം അമ്മയേക്കാളും തീവ്രത വരച്ചിടുന്ന ഒരു രംഗം ഉണ്ട്. ഇതാണ് അത്”ആനി മോനെ സ്നേഹിച്ചത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ” മലയാള സിനിമയിലെ മാതൃത്വം മേന്മയോടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് പടരുന്നു.

shortlink

Related Articles

Post Your Comments


Back to top button