GeneralHollywoodNEWSTrailersVideos

സ്റ്റാര്‍വാര്‍സിന്റെ എട്ടാം എപ്പിസോഡ് വരുന്നു വിജയം കൊയ്യാന്‍ (വീഡിയോ കാണാം)

സൂപ്പര്‍ഹിറ്റ് ചിത്രം ‘സ്റ്റാര്‍ വാര്‍സ്’ സീരിസിലെ എട്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടരുകയാണ്. ചിത്രീകരണത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. റിയാന്‍ ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാര്‍ക് ഹാമില്‍, കാരി ഫിഷര്‍, ആദം ഡ്രൈവര്‍, ഡയ്‌സി റിഡ്‌ലെ, ഓസ്‌കര്‍ ഐസക്, ജോണ്‍ ബൊയേഗ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. വാള്‍ട് ഡിസ്‌നിയുടെയും മോഷന്‍ പിക്ചര്‍സിന്റെയും ബാനറില്‍ കാത്‌ലീന്‍ കെന്നഡി, റാം ബെര്‍ഗ്മാന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2017 ഡിസംബര്‍ 15 ന് ചിത്രം തീയേറ്ററുകളിത്തും.
1977 ലാണ് സ്റ്റാര്‍വാര്‍സിന്റെ ആദ്യ സീരീസ് പുറത്തിറങ്ങിയത്. ജോര്‍ജ് ലൂക്കാസ് ആയിരുന്നു ‘ദ പാന്തം മെനന്‍സ്’ ന്റെ സംവിധായകന്‍. ല്യാം നീസണ്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ച്ചയായി നാല് സീരീസ് ജോര്‍ജ് തന്നെയായിരുന്നു ഒരുക്കിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ദ ഫോര്‍സ് അവേക്കന്‍സ്’ ജെ. ജെ അബ്രാമിന്റേതായിരുന്നു. 1368 കോടിയോളം രൂപ മുടക്കി നിര്‍മ്മിച്ച സ്റ്റാര്‍വാര്‍സിന്റെ ഏഴാം എപ്പിസോഡ്, പതിമൂന്നായിരം കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു. എട്ടാം എപ്പിസോഡിന്‍റെ നിര്‍മ്മാണ അറിയിപ്പ് വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button