BollywoodGeneralNEWSSongsVideos

കപൂര്‍ & സണ്‍സ് സിനിമയിലെ കിടിലന്‍ പാര്‍ട്ടി സോംഗ് റിലീസായി

ശകുന്‍ ബാത്ര ഒരുക്കുന്ന ‘കപൂര്‍ ആന്റ് സണ്‍സ്’ലെ പാര്‍ട്ടി സോംഗ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അഞ്ച് ലക്ഷത്തോളം പേര്‍ ഇതിനോടകം ഗാനം കണ്ടുകഴിഞ്ഞു. സിദ്ധാര്‍ഥ് മല്‍ഹോത്ര, ആലിയ ഭട്ട്, ഫഹദ് ഖാന്‍, ഋഷി കപൂര്‍, രജത് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

നര്‍മത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രണയകഥയാണ് ‘കപൂര്‍ ആന്റ് സണ്‍സ്’. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഹിരൂ യഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമാല്‍ മാലിക്, ബാദ്ഷാ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 18ന് ‘കപൂര്‍ ആന്റ് സണ്‍സ്’ പ്രദര്‍ശനത്തിനെത്തും. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button