GeneralNEWSUncategorized

ടിബറ്റന്‍ ജനതയുടെ കഥയുമായി ലെനിന്‍ രാജേന്ദ്രന്‍റെ ഇടവപ്പാതി

മുപ്പത്തിയേഴ് വര്‍ഷം മുമ്പ് ടിബറ്റില്‍ നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ ടിബറ്റന്‍ ജനതയുടെ കഥ പറയുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രത്തിലൂടെ ലെനിന്‍ രാജേന്ദ്രന്‍. മനോരം ക്രിയേഷന്‍സിനുവേണ്ടി രവിശങ്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഉടന്‍ തിയേറ്ററിലെത്തും.‘യോദ്ധ’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലെത്തിയ സിദ്ധാര്‍ഥ ലാമയാണ് നായക വേഷം അവതരിപ്പിക്കുന്നത്. ഉത്തര ഉണ്ണി നായികയായി എത്തുന്നു.

മനീഷാ കൊയ്‌രാള, പ്രകാശ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.അന്യദേശത്ത്, വ്യക്തിത്വം പോലുമില്ലാതെ, സ്വന്തം നാടിനെ സ്വപ്‌നം കണ്ട് ജീവിക്കുന്ന ആയിരക്കണക്കിന് ടിബറ്റുകാര്‍, ഇവരുടെ വിലാപം കാണാന്‍ ആരുമില്ല. അന്യദേശത്ത് സ്വതന്ത്രരാണെങ്കിലും, ചങ്ങലയ്ക്കിട്ട ജീവിതം നയിക്കുന്ന ഈ ജനതയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രം.

ടിബറ്റുകാരുടെ കഥ പറയുന്നതിനൊപ്പം, ഉപഗുപ്തന്റെയും, വാസവദത്തയുടെയും കഥ കൂടി ഇതിനൊപ്പം പറഞ്ഞുപോകുന്ന ഒരു ശൈലിയാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. ഉപഗുപ്തന്‍, സിദ്ധാര്‍ഥലാമ എന്നീ രണ്ട് വേഷങ്ങളിലാണ് സിദ്ധാര്‍ഥ് എത്തുന്നത്. മാതംഗി, സുമിത്ര എന്നീ രണ്ട് പ്രധാന കഥാപാത്രങ്ങളെ മനീഷാ കൊയ്‌രാളയും അവതരിപ്പിക്കുന്നു. വാസവദത്ത, യാമിനി എന്നീ കഥാപാത്രങ്ങളെ ഉത്തര ഉണ്ണിയും അവതരിപ്പിക്കുന്നു.

ആദ്യമാണ് ഒരു സിനിമയില്‍ പ്രധാന നടീനടന്മാര്‍, ഡബ്ബിള്‍ റോളില്‍ അഭിനയിക്കുന്നത്. മനീഷാ കൊയ്‌രാള മലയാളത്തില്‍ പ്രധന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
യോദ്ധ’ എന്ന ചിത്രത്തിന് ശേഷം, 22 വര്‍ഷം കഴിഞ്ഞാണ് സിദ്ധാര്‍ഥ് വീണ്ടും മലയാളത്തിലെത്തുന്നത്. കുളു മണാലി, ബൈലക്കുപ്പ, ഹംബി, മഡിക്കേരി, മൂന്നാര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.

മനോരം ക്രിയേഷന്‍സിനുവേണ്ടി രവിശങ്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം – മധു അമ്പാട്ട്, ഹരി നായര്‍, എഡിറ്റര്‍ – ബി. ലെനിന്‍, സംഗീതം – രമേഷ് നാരായണന്‍, മോഹന്‍ സിത്താര, കല – സുരേഷ് കൊല്ലം, മേക്കപ്പ് – ജയചന്ദ്രന്‍, പട്ടണം റഷീദ് (സ്‌പെഷ്യല്‍ എഫെക്ട്‌സ്), കൊറിയോഗ്രാഫി – മധു, സജി, സമുദ്ര, ഫവാസ്, അസ്സോസിയേറ്റ് ഡയറക്ടര്‍ – മുരളി, അസ്സിസ്റ്റന്റ് ഡയറക്ടര്‍ – നയന സൂര്യന്‍, സാജന്‍ നെല്ലായി, അരുണ്‍ സാഗര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – അശോക് തിവാരി, സ്റ്റില്‍ – നൗഷാദ് കണ്ണൂര്‍, പി. ആര്‍. ഓ. – അയ്മനം സാജന്‍.

shortlink

Related Articles

Post Your Comments


Back to top button