BollywoodNEWSNostalgiaVideos

നീരജ ഭാന്നോട്ടിന്‍റെ ആദ്യകാല പരസ്യചിത്രം പുറത്തുവന്നു (വീഡിയോ കാണാം)

തീയേറ്ററുകളില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ചിത്രമാണ് നീര്‍ജ. സോനം കപൂര്‍ നായികയായി എത്തിയ സിനിമ നീര്‍ജ ഭന്നോട്ട് എന്ന എയര്‍ഹോസ്റ്റസിന്റെ കഥയാണ് പറഞ്ഞത്. പാന്‍ ആം വിമാനത്തില്‍ ജോലി ചെയ്ത നീര്‍ജ വിമാന റാഞ്ചലില്‍ നിന്ന് യാത്രക്കാരെ രക്ഷപെടുത്തുന്നതിനിടെ തീവ്രവാദികളുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സിനിമ തീയേറ്ററുകളില്‍ വലിയ ചലനം തീര്‍ത്തതോടെയാണ് നീര്‍ജയ്ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ സജീവമായത്. കഴിഞ്ഞ ദിവസം നീര്‍ജയുടെ ശബ്ദ്ം പുറത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ നീര്‍ജ ഭന്നോട്ട് അഭിനയിച്ച പരസ്യ ചിത്രവും എത്തുന്നത്.
രാം മാധവാനിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ശബാനി ആസ്മി, യോഗേന്ദ്ര ടിക്കു, കവി ശാസ്ത്രി എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ 20 കോടിയാണ് നീര്‍ജയുടെ കളക്ഷന്‍. തീയേറ്ററുകളില്‍ തിളങ്ങുന്നതിനൊപ്പം നിരൂപക പ്രശംസയിലും സിനിമ മുന്നിട്ട് നില്‍ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button