GeneralNEWS

സിദ്ധാര്‍ത്ഥിനെ കാണാന്‍ ജയസൂര്യ എത്തി

സിദ്ധാര്‍ത്ഥിനൊപ്പമുള്ള ജയസൂര്യയുടെ സെല്‍ഫി ഫേസ്ബുക്കില്‍ വൈറലാകുന്നു. ജയസൂര്യയാണ് ഫേസ്ബുക്കിലൂടെ സിദ്ധാര്‍ത്ഥിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തത്. ഒപ്പം ആത്മവിശ്വാസം കൊണ്ട് ജീവിതം തിരിച്ചു പിടിച്ചവന്‍ എന്നൊരു അടി കുറിപ്പുമുണ്ട്. സെപ്തംബര്‍ 12നാണ് കൊച്ചിയില്‍ വച്ചാണ് സിദ്ധാര്‍ത്ഥിന് അപകടമുണ്ടാകുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ത്ഥ് ദിവസങ്ങള്‍ക്ക് ശേഷമാണ് അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ആറ് മാസത്തേക്കാണ് സിദ്ധാര്‍ത്ഥിന് ഡോക്ടര്‍മാര്‍ റെസ്റ്റ് പറഞ്ഞിരിക്കുന്നത്. വിശ്രമ വേളയില്‍ പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. അടുത്തത് മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രമാണെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. ജയസൂര്യയുടെ ഫെയ്സ്ബുക് പോസ്റ്റ്‌ കാണാം..

ആത്മ വിശ്വാസം കൊണ്ട് ജീവിതത്തെ തിരിച്ചുപിടിച്ചവൻ 󾌵󾌵󾌵

Posted by Jayasurya on Monday, February 22, 2016

shortlink

Related Articles

Post Your Comments


Back to top button