GeneralNEWSVideos

മണിയുടെ ഓര്‍മ്മകളില്‍ വിതുമ്പി ചാലക്കുടിയും ചലച്ചിത്രലോകവും

അകാലത്തില്‍ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ പുതുക്കി ജന്മനാട് ഒത്തുകൂടി. മണിയുടെ വേര്‍പാടില്‍ അനുശോചിക്കാന്‍ ചാലക്കുടി കാര്‍മല്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലയാള-തമിഴ് ചലച്ചിത്രലോകത്ത് നിന്നുള്ളവരും പങ്കെടുത്തു.മമ്മൂട്ടി, മോഹന്‍ലാല്‍, വിക്രം, ഇന്നസെന്റ്, തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ മണിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. കലാഭവന്‍ മണി ജീവന്‍ നല്‍കിയ കഥാപാത്രങ്ങളെ കാര്‍മല്‍ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ക്കു മുമ്പില്‍ വീഡിയോ പ്രദര്‍ശനം നടത്തി കൊണ്ടാണ് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്.
മലയാള സിനിമയെ നടുക്കിയ മരണമാണ് കലാഭവന്‍ മണിയുടേതെന്ന് മമ്മൂട്ടി പറഞ്ഞു. ഇത്രയും ചെറുപ്പത്തില്‍ ഇത്രയും വലിയ ജനസ്വാധീനം നേടിയ നടനില്ല. സിനിമ ഉള്ളിടത്തോളം കാലം മണി എന്ന നടനെ ജനം അത്ഭുതത്തോടെ ഓര്‍ക്കും. കഥാപാത്രവുമായി ഇഴുകി ചേര്‍ന്ന്, അതിനെ ആത്മാവില്‍ ആവാഹിച്ച് അഭിനയിക്കാന്‍ മണിക്കു കഴിഞ്ഞുവെന്നും മമ്മൂട്ടി അനുസ്മരിച്ചു. പാവപ്പെട്ടവരോടും സാധാരണക്കാരോടും നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന മണിയുടെ മരണവാര്‍ത്ത കേരളത്തെ ഞെട്ടിച്ചു. ജയനുശേഷം സിനിമാ പ്രേമികളെ ഇത്രയും ദുഃഖിപ്പിച്ച മരണം ഉണ്ടായിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. മലയാള സിനിമയ്ക്കു നഷ്ടമായതു സത്യസന്ധതയും നന്മയും ധൈര്യവുമുള്ള സ്‌നേഹിതനെയാണെന്നു മോഹന്‍ലാല്‍ അനുസ്മരിച്ചു. മണിയുടെ മരണം ജീവിതത്തിലെ സങ്കടങ്ങളിലൊന്നാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ ആരാധനകനാണു താനെന്നും എല്ലാ സിനിമയിലും മണിയുടെ മാജിക് തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും തമിഴ് നടന്‍ വിക്രം ഓര്‍മ്മിച്ചു. നല്ല അനുഭവങ്ങള്‍ മാത്രമാണ് മണി തന്നിട്ടുള്ളതെന്നും ചാലക്കുടിക്കാര്‍ക്കാണ് മണിയെ നന്നായി അറിയുന്നതെന്നും ഇന്നസെന്റ് എംപി പറഞ്ഞു.

സിബി മലയില്‍, സിദ്ധീഖ്, കമല്‍, ലാല്‍ജോസ,ഹരിശ്രീ അശോകന്‍,ആസിഫ് അലി, നരേന്‍, അജയന്‍ പക്രു, ഭാഗ്യലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ലിജോ ജോസ് പല്ലിശ്ശേരി, മേജര്‍ രവി, കോട്ടയം നസീര്‍ തുടങ്ങി ബിനീഷ് കോടിയേരി, സുരേഷ് കൃഷ്ണ, ഐ.എം. വിജയന്‍ എന്നിവരും മണിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button