GeneralNEWS

കന്നിക്കെട്ടുമായി നടി സീമ ശബരിമല സന്നിധാനത്ത്

ഇരുമുടിക്കെട്ടുമേന്തി നടി സീമ ശബരിമലയില്‍ ദര്‍ശനം നടത്തി. ഉത്സവബലിയും ശ്രീഭൂതബലിയും കണ്ടുതൊഴാന്‍ ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസം എത്തിയത്. കന്നിസ്വാമിയായ സീമയും സംഘവും വൈകീട്ടോടുകൂടി സന്നിധാനത്ത് എത്തുകയായിരുന്നു.

അഞ്ചാം ഉത്സവമായ ഇന്ന് ശ്രീഭൂതബലിക്ക് ശേഷം ആനപ്പുറത്തെ വിളക്കിനെഴുന്നള്ളിപ്പ് ഉണ്ടാകും. മരപ്പാണി കൊട്ടി ഭൂതഗണങ്ങളെ ഉണര്‍ത്തി മൂലവിഗ്രഹത്തിലെ ദേവചൈതന്യത്തെ ശ്രീബലി ബിംബത്തില്‍ ആവാഹിച്ചാണ് ഇന്നലെ എഴുന്നള്ളിച്ചത്. ഇന്ന് രാത്രി 8.30 ഓടെശ്രീഭൂതബലി ഉണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button