GeneralNEWS

വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന നഗ്ന ചിത്രങ്ങളെ കുറിച്ച് മലയാളി ഹൗസ് ഫെയിം റോസിന്‍ ജോളി

കൊച്ചി: വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന നഗ്നചിത്രങ്ങള്‍ തന്റേതല്ലെന്ന് നടിയും മോഡലുമായ മലയാളി ഹൗസ് ഫെയിം റോസിന്‍ജോളി. തന്റെ നഗ്നചിത്രങ്ങളെന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്, അത് താനല്ലെന്നും തന്റെ പേരില്‍ ആരോ വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചതാണെന്നും റോസിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞു.

നമുക്ക് ചുറ്റും തന്നെ ഇത്തരം കാര്യങ്ങള്‍ നടക്കുന്നതില്‍ അതിയായ സങ്കടമുണ്ടെന്ന് റോസിന്‍ പറഞ്ഞു. താനാണ് ഈ ചിത്രത്തില്‍ എന്ന് തെറ്റിദ്ധരിച്ച എല്ലാവരും ഈ വാര്‍ത്ത എല്ലാവരിലും എത്തിക്കണമെന്നും തന്നെ പിന്തുണക്കണമെന്നും റോസിന്‍ പറയുന്നു. ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് പ്രത്യേകം നന്ദിയും റോസിന്‍ അറിയിച്ചു.

തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രവും റോസിന്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളുണ്ടെന്നും അത് പ്രസിദ്ധീകരണയോഗ്യമല്ലെന്നും റോസിന്‍ ജോളി പറയുന്നു. സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് റോസിന്‍ ജോളി ശ്രദ്ധേയയായത്. റോസിന്‍  ജോളിയുടെ ഫെയ്സ്ബൂക് പോസ്റ്റ്‌  കാണാം..Capture

shortlink

Related Articles

Post Your Comments


Back to top button