GeneralNEWS

സിനിമയോടുളള പ്രേക്ഷകരുടെ അഭിപ്രായപ്രകടനം പോലെയാണ് പ്രതിഷേധ പ്രകടനം; കെ.പി.എ.സി ലളിത

തൃശൂര്‍: സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ സിനിമകളോടുളള പ്രേക്ഷകരുടെ പ്രതികരണം പോലെയാണ് കാണുന്നതെന്ന് കെപിഎസി ലളിത. സിനിമകള്‍ക്കെതിരെ സമ്മിശ്ര അഭിപ്രായ പ്രകടനങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഇത്തരം പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ല. പാര്‍ട്ടി വിചാരിച്ചാല്‍ ഇതെല്ലാം പരിഹരിക്കാനാകും. മത്സരിച്ചാല്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇത്തരം പ്രതിഷേധക്കാര്‍ ഇപ്പോള്‍ കേരളം മുഴുവനുമുണ്ട്. ഇവര്‍ക്ക് മറുപടിയില്ല. വടക്കാഞ്ചേരിയില്‍ തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായിട്ടില്ലെന്നും കെപിഎസി ലളിത വ്യക്തമാക്കി.

മല്‍സരിക്കാന്‍ തയാറാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചപ്പോള്‍ സമ്മതമറിയിച്ചിരുന്നു. ഇത്രമാത്രമാണ് ഉണ്ടായത്. വടക്കാഞ്ചേരിയില്‍ ആരുസ്ഥാനാര്‍ഥിയായാലും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കെപിഎസി ലളിത പറഞ്ഞു.

വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം നടന്നിരുന്നു. ലളിതയ്ക്കു പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. പാര്‍ട്ടി കൊടിയുമേന്തി അന്‍പതിലേറെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് വടക്കാഞ്ചേരി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തിയത്. നാടിനെ അറിയാവുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കാതെ നൂലില്‍ കെട്ടിയിറക്കിയവരെ സ്ഥാനാര്‍ഥിയാക്കരുതെന്നായിരുന്നു മുദ്രാവാക്യം

shortlink

Related Articles

Post Your Comments


Back to top button