GeneralNEWS

കലാഭവന്‍ മണിയുടെ അവസാന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു

കലാഭവന്‍ മണിയുടെ അവസാന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. അനീഷ് വര്‍മ സംവിധാനം ചെയ്ത യാത്ര ചോദിക്കാതെ എന്ന ചിത്രത്തിലാണ് കലാഭവന്‍ മണി അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ പേര് പോലെ പോലെ ആരോടും യാത്ര ചോദിക്കാതെയാണ് പെട്ടന്നൊരു ദിവസം കലാഭവന്‍ മണി എന്ന പ്രതിഭ നമ്മെ വിട്ടു പോയത്. ചിത്രത്തിന്റെ പ്രിവ്യൂ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
മണിക്ക് ഏറെ പ്രതീക്ഷയുള്ള വേഷമായിരുന്നു ഈ ചിത്രത്തിലേത്. തന്റെ തിരക്കുകള്‍ മൂലമാണ് പ്രിവ്യൂ കാണണമെന്ന മണിയുടെ ആഗ്രഹം നടക്കാതെ പോയതെന്ന് സംവിധായകന്‍ അനീഷ് വര്‍മ ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞു.


മണിയുടെ കുടുംബാംഗങ്ങളെയൊക്കെ ക്ഷണിച്ചു കൊണ്ട്, ദിലീപിന്റെ തീയറ്ററില്‍ തന്നെ പ്രിവ്യു നടത്താനാണ് ആലോചിരിക്കുന്നത്. ആലപ്പുഴയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തിന് മണിച്ചേട്ടന്റെ എല്ലാ അനുഗ്രഹവും ആശിര്‍വാദവും ഉണ്ടാകുമെന്നും സ്വര്‍ഗത്തിലിരുന്ന് മണിച്ചേട്ടനും ചിത്രം കാണുന്നുണ്ടാകാം എന്നുമാണ് സംവിധായകന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments


Back to top button