GeneralHollywoodInternationalNEWSTrailersVideos

അത്ഭുതലോകത്തെ മായക്കാഴ്ചകളുമായി സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; ബി.എഫ്.ജി ട്രെയിലര്‍ റിലീസായി

ജുറാസിക് പാര്‍ക്കിന്റെ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ദ ബിഎഫ്ജി’. സോഫി എന്ന പെണ്‍കുട്ടിയുടെയും ബിഎഫ്ജി എന്ന ഭീകരസത്വത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റൊവാള്‍ഡ് ഡാലിന്റെ ‘ദ ബിഎഫ്ജി’ എന്ന പുസ്തകമാണ് ഇപ്പോള്‍ സിനിമയായെത്തുന്നത്.

മാര്‍ക് ലൈസന്‍സ് ആണ് ചിത്രത്തില്‍ ബിഎഫ്ജിയായെത്തുന്നത്. റൂബി ബാന്‍ഹില്‍, പെനിലോപ് വില്‍ടണ്‍, റെബേക്ക ഹാള്‍, ജെമൈന്‍ ക്ലെമന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡിസ്‌നി സ്റ്റുഡിയോസിന്റെ ബാനറില്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ഫ്രാങ്ക് മാര്‍ഷല്‍ സാം മെര്‍കെര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ ഒന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും. ട്രെയിലര്‍ വീഡിയോ കാണാം..

shortlink

Related Articles

Post Your Comments


Back to top button