ഹോളിവുഡ് ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സൂര്യ

കോളിവുഡില്‍ നിന്നും ഹോളിവുഡിലേയ്‌ക്ക് അവസരം കിട്ടിയ തമിഴ് സൂപ്പര്‍ താരം സൂര്യ അത് നിഷേധിച്ചിരിക്കുകയാണ്. എല്ലാ അഭിനേതാക്കാളും ഹോളിവുഡിലേക്ക് അവസരം കാത്തിരിക്കുമ്പോഴാണ് നടന്‍ സൂര്യ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഒരു ഹോളിവുഡ്‌ ചിത്രത്തില്‍ നിന്നും അവസരം വന്നിരുന്നു എന്നും, എന്നാല്‍ അതു നിരസിച്ചു എന്നും സൂര്യ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നിരസിക്കാനുള്ള കാരണമാണ്‌ വളരെ ശ്രദ്ധേയം ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന്‌ അഭിനയിക്കേണ്ട രംഗങ്ങളും ചുംബനവും നഗ്നതയും ഒക്കെയുണ്ടത്രേ.
പ്രേക്ഷകര്‍ക്ക്‌ അത്‌ ഉള്‍ക്കൊള്ളാന്‍ കഴിയില്ലന്നും അതുകൊണ്ട്‌ ചിത്രം വേണ്ടന്നു വെച്ചു എന്നും സൂര്യ വ്യക്തമാക്കുന്നു.

Share
Leave a Comment