GeneralNEWS

സുരേഷ് ഗോപിയെ പരിഹസിച്ച് വിനയന്‍

ചാലക്കുടി●സുരേഷ് ഗോപി എം.പിയ്ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ വിനയന്‍. സുരേഷ് ഗോപി ശുദ്ധനാണെങ്കിലും മണ്ടനാണെന്ന് വിനയന്‍ പരിഹസിച്ചു. ഹെലിക്കോപ്റ്റര്‍ കിട്ടിയത് കൊണ്ട് ഇപ്പോൾ അതിലാണ് തന്റെ പ്രിയ സുഹൃത്തിന്റെ പ്രചാരണമെന്നും ചാലക്കുടിയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ബി.ഡി. ദേവസിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കവേ വിനയന്‍ പറഞ്ഞു.

ഉമ്മന്‍‌ചാണ്ടിയേയും വിനയന്‍ വിമര്‍ശിച്ചു. ഒരു ഭരണാധികാരി എന്ന നിലയിൽ വളരെ പ്രതീക്ഷയോടെ കണ്ട മുഖ്യമന്ത്രിയായിരുന്നു. പക്ഷേ, രാഷ്ട്രീയത്തിലെ ധാർമ്മികതയെ ഉമ്മൻ ചാണ്ടി അഞ്ച് വര്‍ഷം കൊണ്ട് ഇല്ലാതാക്കി. എന്ത് വൃത്തികേടുകൾ ചെയ്താലും കുഴപ്പമില്ലെന്ന അവസ്ഥയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button