GeneralNEWS

ഗണേഷിന് വോട്ടുതേടി മോഹന്‍ലാലും പ്രിയദര്‍ശനും

പത്തനാപുരം●കൊല്ലം പത്തനാപുരത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് സൂപ്പര്‍ താരം മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും. ഇന്ന് വൈകുന്നേരം പത്തനാപുരത്ത് നടന്ന പൊതുസമ്മേളനത്തിലാണ് ഇരുവരും പങ്കെടുത്തത്.

GANESH M-2

ഞാനും നിങ്ങളുടെ നാട്ടുകാരനാണ്. സിനിമയിലെ തുടക്കകാലത്ത് ജന്മനാടായ പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര പത്തനാപുരം വഴിയായിരുന്നു. നേരത്തെയും പത്തനാപുരത്ത് വന്നിട്ടുണ്ട്. പത്താംക്ലാസ് പരീക്ഷയില്‍ വിജയിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു അത്. പത്തനാപുരം മണ്ഡലത്തില്‍ നിന്നും കെ.ബി ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

GANESH_M_3

ഒരു നടന്‍ എന്ന നിലയിലല്ല, ഗണേഷിന്റെ മൂത്ത സഹോദരന്‍, കുടുംബ സുഹൃത്ത് എന്നീ നിലയിലാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷ. അതിനാല്‍ ഓട്ടോറിക്ഷ ചിഹ്നത്തില്‍ വോട്ട് ചെയ്ത് ഗണേഷിനെ വിജയിപ്പിക്കണമെന്നും മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചു.

GANESH M -4

യു.ഡി.എഫ് സ്ഥാനാര്‍ഥിയായ നടന്‍ പി.വി ജഗദീഷ് കുമാര്‍ (ജഗദീഷ്) , എന്‍.ഡി.എ സ്ഥാനാര്‍ഥി നടന്‍ രഘു ദാമോദരന്‍ (ഭീമന്‍ രഘു) എന്നിവരാണ്‌ ഗണേഷിന്റെ എതിരാളികള്‍.

shortlink

Related Articles

Post Your Comments


Back to top button