GeneralNEWS

പാലായില്‍ വിജയിക്കാം എന്ന പ്രതീക്ഷ ആയതോടെ കൊട്ടിക്കലാശത്തിന് സുരേഷ്ഗോപിയുമായി എന്‍ഡിഎ

പാലാ നിയോജകമണ്ഡലത്തില്‍ വിജയിക്കാം എന്ന പ്രതീക്ഷ ആയതോടെ നാളത്തെ കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ താരസാന്നിദ്ധ്യവുമായി എന്‍ഡിഎ ഇറങ്ങുന്നു. സൂപ്പര്‍താരവും രാജ്യസഭാ
എംപിയുമായ സുരേഷ്ഗോപിയാണ് എന്‍ഡിഎയുടെ കൊട്ടിക്കലാശത്തിനായി പാലായില്‍ എത്തുന്നത്.

നാളെ പകല്‍ സമയം പാലായിലെ പഞ്ചായത്തുകളില്‍ സുരേഷ്ഗോപി പര്യടനം നടത്തും. വൈകിട്ട് റോഡ്‌ഷോയോടു കൂടിയാകും കൊട്ടിക്കലാശ പരിപാടികളില്‍ സുരേഷ്ഗോപി പങ്കാളിയാകുക.
പ്രചരണത്തില്‍ എന്‍ഡിഎ മുന്നിലെത്തിയതോടെ കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ ഇടതു-വലതു ക്യാമ്പുകളിലും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button