SongsVideos

ആടുപുലിയാട്ടത്തില്‍ മമതാ മോഹന്‍ദാസ്‌ തകര്‍ത്താലപിച്ച “കറുപ്പാന കണ്ണഴകി”യുടെ മെയ്ക്കിംഗ് വീഡിയോ കാണാം

“അടുപുലിയാട്ടം” സിനിമയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗാനമാണ് “കറുപ്പാന കണ്ണഴകി”. മലയാളത്തിന്‍റെ പ്രിയങ്കരിയായ മമതാ മോഹന്‍ദാസിന്‍റെ ഊര്‍ജ്ജ്വസ്വലമായ ആലാപനമാണ് “കറുപ്പാന കണ്ണഴകി”യുടെ ഏറ്റവും വലിയ സവിശേഷത. മമത ആ ഗാനത്തിന് പകര്‍ന്ന ഊര്‍ജ്ജം ഒട്ടുംചോരാതെയുള്ള രമ്യാകൃഷ്ണന്‍റെ തകര്‍പ്പന്‍ നൃത്തപ്രകടനവും ഈ ഗാനത്തെ ജനങ്ങളുടെ ഇഷ്ടഗാനമാക്കി മാറ്റി. മോഹന്‍ രാജന്‍ എഴുതിയ വരികള്‍ക്ക് രതീഷ്‌ വേഗയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

മമതയോടൊപ്പം സംഗീത സംവിധായകന്‍ രതീഷ്‌ വേഗയും “കറുപ്പാന കണ്ണഴകി”യില്‍ പാടുന്നുണ്ട്. മമത ഈ പാട്ട് പാടിയപ്പോഴത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കൂട്ടിയിണക്കി തയാറാക്കിയ വീഡിയോ ആസ്വദിക്കാം:

shortlink

Related Articles

Post Your Comments


Back to top button