GeneralNEWS

സുരേഷ് ഗോപി വാക്ക് പാലിച്ചു; സരോജിനിയമ്മയുടെ ആഗ്രഹം സഫലമായി

ആലപ്പുഴ: അങ്ങനെ ആലപ്പുഴ ശാന്തിമന്ദിരത്തിലെ സരോജിനിയമ്മയുടെ ആഗ്രഹം സഫലമായി. മരിക്കുന്നതിനു മുന്‍പു തനിക്കു നടന്‍ സുരേഷ് ഗോപിയെ കാണണമെന്ന് ആലപ്പുഴ ശാന്തിമന്ദിരത്തിലെ അന്തേവാസി സരോജിനിയമ്മ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

സുരേഷ് ഗോപി ഈ വിഡിയോ കാണാനിടയാകുകയും കഴിഞ്ഞ മാതൃദിനത്തില്‍ വരാമെന്ന് പറയുകയും ചെയ്തിരുന്നെങ്കിലും നടന്നില്ല. സരോജിനിയമ്മ ഉള്‍പ്പെടെയുള്ള അന്തേവാസികളും നാട്ടുകാരും പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഹെലികോപ്റ്റര്‍ ലാന്‍ഡിങ്ങിനു സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അത് മുടങ്ങുകയായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് കഴിഞ്ഞു സുരേഷ് ഗോപി ശാന്തിമന്ദിരത്തില്‍ എത്തുമെന്ന ഉറപ്പും നല്‍കി.
ആ വാക്കു പാലിച്ച്‌ സരോജിനിയമ്മയെ കാണാന്‍ ആലപ്പുഴ ശാന്തിമന്ദിരത്തില്‍ സുരേഷ് ഗോപി എത്തി.

Tags

Related Articles

Post Your Comments


Back to top button
Close
Close