GeneralNEWS

അമ്മ വിവാദം പുകയുന്നു; ഗണേഷ്കുമാറിന്‍റെ പ്രസ്താവനയ്ക്കെതിരെ സലിംകുമാറിന്‍റെ പരിഹാസം

കൊച്ചി: നടന്‍ സലിംകുമാര്‍ കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത്. അമ്മ സംഘടനയുടെ പണം ആരുടേയും ആനയെ വിറ്റ്‌ ഉണ്ടാക്കിയതല്ലെന്നും ഗണേഷ്കുമാറിനെപ്പോലെ ഒരാള്‍ക്ക് അമ്മയെ പ്രതിനിധീകരിച്ച് സംസാരിക്കാനുള്ള യോഗ്യതയില്ലെന്നും സലിംകുമാര്‍ തുറന്നടിച്ചു. ഗണേഷിനെപ്പോലെയുള്ളവര്‍ അമ്മയെ പ്രതിനിധീകരിച്ച് സംസാരിച്ചാല്‍ അമ്മയുടെ മുഖം വികൃതമാകുമെന്നും സലിംകുമാര്‍ പറഞ്ഞു.

അമ്മയുടെ ആനുകൂല്യങ്ങള്‍ രണ്ട് ദിവസം മുമ്പ് വരെ കൈപ്പറ്റിയ ശേഷം സലിംകുമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചത് നാടകമായിരുന്നുവന്ന് ഗണേഷ്കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് ഇപ്പോള്‍ സലിംകുമാര്‍ പ്രതികരിച്ചിരിക്കുന്നത്.

“ഇന്‍ഷറന്‍സ് കാശാണ് ആനുകൂല്യം എന്നു പറയുന്നത്. അത് എന്നെപ്പോലുള്ള നൂറ്കണക്കിന് ആള്‍ക്കാര്‍ പരിപാടി അവതരിപ്പിച്ച് ഉണ്ടാക്കിയതാണ്. ഗണേഷ്കുമാറിനെ അമ്മയുടെ സ്റ്റേജ് ഷോകളിലെ ഒരു പരിപാടിയില്‍പ്പോലും കണ്ടിട്ടില്ല. അതിന് അദ്ദേഹത്തെ കുറ്റം പറയാനാകില്ല. അതൊക്കെ ചെയ്യാനാകുന്നത് കലാകാരന്‍മാര്‍ക്ക് മാത്രമാണ്,” സലിംകുമാര്‍ പറഞ്ഞു.

“ആനുകൂല്യം എന്നുപറയുന്നത് ഇതുവരെ കിട്ടിയിട്ടില്ല. വൈസ് പ്രസിഡന്‍റായാല്‍ പോരാ, കാര്യങ്ങള്‍ അന്വേഷിച്ചിട്ട് വേണം പറയാന്‍. അല്ലാതെ ഞെളിഞ്ഞിരുന്ന് പറയാന്‍ നില്‍ക്കരുത്. രാജിക്കത്ത് കൊടുക്കേണ്ടയാള്‍ക്ക് കൊടുത്തിട്ടുണ്ട്. ഇതൊന്നും രാഷ്ട്രീയക്കാരന് മനസ്സിലാകുന്ന കാര്യങ്ങളല്ല,” സലിംകുമാര്‍ പൊട്ടിത്തെറിച്ചു.

shortlink

Related Articles

Post Your Comments


Back to top button