Uncategorized

മുഖ്യമന്ത്രി പിണറായി വിജയന് മോഹന്‍ലാലിന്റെ നിവേദനം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ മോഹന്‍ലാലിന്റെ നിവേദനം. എല്ലാ മാസവും 21 ന് എഴുതുന്ന തന്റെ ബ്ലോഗിലൂടെ ഇത്തവണ മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് നിവേദന രൂപേണ അവതരിപ്പിച്ചിരിക്കുന്നത് സമകാലീന വിഷയങ്ങളെക്കുറിച്ചാണ്.

സംസ്ഥാനം നേരിടുന്ന ചില പ്രശ്‌നങ്ങള്‍ മോഹന്‍ ലാല്‍ എന്ന നടന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന സൗഹൃദ കത്തല്ലെന്നും മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനമാണെന്നും ലാല്‍ ചൂണ്ടിക്കാട്ടുന്നു.

കേരളം നേരിടുന്ന ചില പ്രശ്‌നങ്ങള്‍ അക്കമിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാമത്തെ പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത് മാലിന്യമാണ്. തുടര്‍ന്ന് പറയുന്നത് റോഡപകടങ്ങളെക്കുറിച്ചും ട്രാഫിക്ക് കുരുക്കുകളേയും കുറിച്ചാണ്. നാലാമത്തെ കാര്യമായി വൃദ്ധജനങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന ക്രൂരതകളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. പരിസ്ഥിതിയുടെ കാവലാകാന്‍ താങ്കളുടെ സര്‍ക്കാരിന് കഴിയട്ടെയെന്ന് അഞ്ചാമത്തെ കാര്യമായി മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കലാകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്റെ സേവനങ്ങള്‍ താങ്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

മോഹന്‍ ലാലിന്റെ ബ്ലോഗ് വായിക്കാം…

 

http://www.thecompleteactor.com/articles2/2016/06/an-open-letter-to-kerala-chief-minister-2/

shortlink

Related Articles

Post Your Comments


Back to top button