GeneralNEWS

മഹേഷിന്‍റെ പ്രതികാരത്തെക്കുറിച്ച് വാചാലനായി മോഹന്‍ലാല്‍

മഹേഷിന്‍റെ പ്രതികാരം സിനിമയുടെ 125-ആം ദിന വിജയാഘോഷങ്ങള്‍ നടന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ വിജയചിത്രത്തിന്‍റെ 125-ആം ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം വിശദീകരിച്ചു കൊണ്ടും, എത്രമാത്രം തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് മഹേഷിന്‍റെ പ്രതികാരം എന്ന്‍ വ്യക്തമാക്കിയും മോഹന്‍ലാല്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.

“മഹേഷിന്റെ പ്രതികാരം, ആ സിനിമയുടെ 125-ആം ദിനാഘോഷവേളയില്‍ എത്തിച്ചേരാന്‍ ആകാത്തതിന്റെ ദുഖം അറിയിക്കുന്നു. ഞാന്‍ ഹൈദരാബാദില്‍ ഷൂട്ടിംഗ് തിരക്കുകളിലാണ്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് മഹേഷിന്റെ പ്രതികാരം. അതിന്റെ പ്രമേയം കൊണ്ടും ഷൂട്ട് ചെയ്ത രീതികള്‍ കൊണ്ടും അതില്‍ അഭിനയിച്ചവരുടെ അഭിനയം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ്. ഫഹദും അനുശ്രീയും അപര്‍ണയും ഉള്‍പ്പെടെ എല്ലാവരും അവരുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തു. വളരെ വ്യത്യസ്ഥമായ പ്രമേയം, നല്ല പാട്ടുകള്‍, മികച്ച ലൊക്കേഷന്‍. അതിലുപരി പ്രതികാരം മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമല്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് ലഘൂകരിച്ച് കളയുന്ന ക്ലൈമാക്‌സാണ് സിനിമയുടേത്. മനോഹരമായ സറ്റയറാണ് ക്ലൈമാക്‌സ്. ഈ സിനിമ ഒരു പാട് നല്ല സിനിമകള്‍ക്ക് വഴികാട്ടിയാകട്ടെ”, മോഹന്‍ലാല്‍ പറഞ്ഞു.

കൊച്ചിയില്‍ വച്ചാണ് മഹേഷിന്റെ പ്രതികാരം 125-ആം ദിനാഘോഷം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button