GeneralNEWS

ഏറ്റവും പുതിയ മലയാള ചിത്രങ്ങള്‍ ഒറ്റ നോട്ടത്തില്‍

താര പ്രൗഡികൊണ്ടും, പ്രതീക്ഷ കൊണ്ടും ബഹുദൂരം മുന്നില്‍ നില്‍ക്കുന്നവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങളില്‍ ഭൂരിപക്ഷവും. അതില്‍ തന്നെ രണ്ട് മാസത്തിനിടെ ജയസൂര്യയുടെ മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യും. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മഞ്ജു വാര്യര്‍, അനൂപ് മേനോന്‍ എന്നിവര്‍ക്ക് റിലീസുകളുണ്ട്. ഓണക്കാലത്തെ തിയേറ്റര്‍ മത്സരം കടുക്കും മുന്‍പേ തന്നെ കളത്തിലിറങ്ങുന്നവയാണ് ഇവയില്‍ പലതും. ഓണക്കാലത്തും ഈ ചിത്രങ്ങള്‍ തമ്മിലാകും പ്രധാന മത്സരം. ഓണം ലക്ഷ്യമാക്കി ചിത്രീകരിച്ച പല ചിത്രങ്ങളുടെയും റിലീസ് തിയേറ്ററുകള്‍ കിട്ടാനില്ലാത്തതു കാരണം മാറ്റിവച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ഇക്കൂട്ടത്തില്‍ പെടും. മോഹന്‍ലാലിന്റെ ഒപ്പത്തിന്റെ റിലീസ് തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.

പാവ

അനൂപ് മേനോന്‍, മുരളി ഗോപി എന്നിവരെ നായകന്മാരാക്കി നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന പാവ രണ്ട് വൃദ്ധന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. പാട്ടുകളും, താരങ്ങളുടെ ഗറ്റപ്പും ഹിറ്റായിക്കഴിഞ്ഞു.

അനുരാഗക്കരിക്കിന്‍ വെള്ളം

ബിജു മേനോനെയും, ആസിഫ് അലിയെയും നായകന്മാരാക്കി നവാഗതനായ റഹ്മാന്‍ ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗക്കരിക്കിന്‍ വെള്ളം ആശാശരത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, സേന്താഷ് ശിവന്‍ ‍, പൃഥ്വിരാജ്, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കരിങ്കുന്നം സിക്സസ്

മഞ്ജു വാര്യരെ നായികയാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസ് ഒരു സ്‌പോര്‍ട്‌സ് – ഫാമിലി ഡ്രാമയാണ് ചിത്രം. അനൂപ് മേനോനാണ് മറ്റൊരു പ്രധാന താരം. ഒരു വോളിബോള്‍ കോച്ചായാണ് മഞ്ജു എത്തുന്നത്.

കസബ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ട്രെയിലറും, ആദ്യ ലുക്ക് പോസ്റ്ററുകളും ഹിറ്റായിക്കഴിഞ്ഞു. സംവിധായകന്‍ തന്നെ തിരക്കഥയെഴുതുന്ന കസബയില്‍ തെന്നിന്ത്യന്‍ സിനിമയിലെ വലിയ താരങ്ങള്‍ അണിനിരക്കുന്നു.

പുലി മുരുകന്‍

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലി മുരുകന്‍ ആഗസ്റ്റ് മാസം റിലീസ് ചെയ്യും. താരത്തിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്. ലോകത്താകമാനം ആയിരക്കണക്കിന് തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള വലിയ താരനിര അണിനിരക്കുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജിയാണ്.

ഊഴം

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും. ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം താരത്തിന്റെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ സമ്മാനിക്കുന്നു. ബാലചന്ദ്ര മേനോനും ചിത്രത്തില്‍ ഒരു പ്രധാന താരമാണ്.

വൈറ്റ്

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് ജൂലൈ അവസാനം
തിയേറ്ററുകളിലെത്തും. മമ്മൂട്ടി പ്രണയനായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രശസ്ത ബോളിവുഡ് നടി ഹിമ ഖുറേഷിയാണ് നായിക. പാട്ടുകളും, ട്രെയിലറും ഹിറ്റായിക്കഴിഞ്ഞു. കൂടുതല്‍ ഭാഗവും ലണ്ടനില്‍ ചിത്രീകരിച്ച വൈറ്റ് മമ്മൂട്ടിയുടെ ലുക്കിനാലും ശ്രദ്ധേയമാണ്.

മരുഭൂമിയിലെ ആന

ബിജു മേനോനെ നായകനാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന ആഗസ്റ്റില്‍ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ബിജുവിന് ഒരു അറബിയുടെ വേഷമാണ്. കോമഡി എന്റര്‍ടൈനറായ മരുഭൂമിയിലെ ആനയില്‍ കൃഷ്ണശങ്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

പ്രേതം

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം ആഗസ്റ്റില്‍ തിയേറ്ററുകളിലെത്തും. ഹൊറര്‍ – കോമഡി കഥ പറയുന്ന ചിത്രം ജയസൂര്യയും, രഞ്ജിത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഷാജഹാനും പരീക്കുട്ടിയും

ജയസൂര്യയെയും കുഞ്ചാക്കോ ബോബനേയും നായകന്‍മാരാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷാജഹാനും പരീക്കുട്ടിയും.
വൈ.വി രാജേഷ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അമല പോളാണ് നായിക. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്.

ഇടി

ജയസൂര്യയെ നായകനാക്കി നവാഗതനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഇടി ആഗസ്റ്റില്‍ തിയേറ്ററുകളിലെത്തും. ആക്ഷനും, ഹ്യൂമറിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ജയസൂര്യ പൊലീസ് വേഷത്തിലാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഹിറ്റായിക്കഴിഞ്ഞു. ശിവദ നായികയാകുന്ന ഇടിയില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്

സ്വര്‍ണ്ണക്കടുവ

ബിജു മേനോനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന സ്വര്‍ണ്ണക്കടുവ ആഗസ്റ്റില്‍ റിലീസ് ചെയ്യും. ഫാമിലി – കോമഡി എന്റര്‍ടൈനറാണ് ചിത്രം. ഇന്നസെന്റ് മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നാല് നായികമാരാണുള്ളത്. അല്‍പ്പം നെഗറ്റീവ് ടച്ചുള്ള നായക വേഷമാണ് ബിജു മേനോന് ഈ ചിത്രത്തില്‍.

shortlink

Related Articles

Post Your Comments


Back to top button