GeneralNEWS

ചന്തുവായി ഞങ്ങള്‍ വേറെ ആളെ നോക്കിക്കോളാം; മമ്മൂട്ടിയോട് ഹരിഹരന്‍

സംവിധായകന്‍ ഹരിഹരന്‍ മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പിറന്ന ഒരു ഹിറ്റ് ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. എന്നാല്‍ ഈ കഥ മമ്മൂട്ടിക്ക് ആദ്യം ഇഷ്ടപ്പെട്ടിരുന്നില്ല. കഥ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ വടക്കന്‍ പാട്ട് ചിത്രങ്ങളുടെ കാലം അവസാനിച്ചെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. തിരക്കഥയില്‍ മാറ്റം വരുത്താന്‍ മമ്മൂട്ടി ആവശ്യപ്പെട്ടു.

ഹരിഹരന്‍ അതിനു തയ്യാറായില്ല. ഇതാണ് ഞങ്ങളുടെ സിനിമ. മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അഭിനയിക്കേണ്ട. ചന്തുവായി ഞങ്ങള്‍ വേറെ ആളെ നോക്കിക്കൊള്ളാം.

ഹരിഹരന്റെ ദൃഢനിശ്ചയത്തോടു കൂടിയ മറുപടി കേട്ടപ്പോള്‍ മമ്മൂട്ടി ഒന്ന് ഞെട്ടി. പക്ഷേ ഹരിഹരന്റെ ആത്മവിശ്വസം കണ്ട മമ്മൂട്ടി ചന്തുവിനെ അവതരിപ്പിയ്ക്കാന്‍ തയ്യാറായി.

അങ്ങനെ മമ്മൂട്ടി വടക്കന്‍ വീരഗാഥയിലെ നായകനായി. അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രത്തേയും അദ്ദേഹത്തിന് കിട്ടി.

shortlink

Related Articles

Post Your Comments


Back to top button