Interviews

‘എന്‍റെ നാവാണ് പ്രാധാന പ്രശ്നം’ സിനിമകള്‍ കുറഞ്ഞതിന്‍റെ കാരണത്തെക്കുറിച്ച് ബൈജു

മലയാള സിനിമയില്‍ ബാലതാരമായി വന്ന ബൈജു ഒരു കാലത്ത് മിക്ക മലയാള സിനിമകളുടെയും ഭാഗമായിരുന്നു. എന്നാല്‍ ഇട കാലത്തായി  ബൈജുവിന് ചിത്രങ്ങള്‍ തീരെ കുറഞ്ഞു തുടങ്ങി. ഒടുവില്‍ പുറത്തിറങ്ങിയ കരിങ്കുന്നം സിക്സസില്‍ ബൈജുവിന് മികച്ച വേഷമാണ് ലഭിച്ചത് . ഇട കാലത്ത് സിനിമ കുറഞ്ഞു തുടങ്ങിയതിന്‍റെ കാരണം ബൈജു തന്നെ പറയുന്നു.
മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം മേക്കപ്പിട്ടത്. അതിന് ശേഷം നായക തുല്യ ചിത്രമുള്‍പ്പടെ ഒരുപാട് ചിത്രങ്ങള്‍ ചെയ്തു. സിനിമ പ്രൊഫഷന്‍ ആക്കണം എന്ന ആഗ്രഹം ഒന്നും ഇല്ലായിരുന്നു. പിന്നീട് സിനിമ എന്താണെന്ന് അറിഞ്ഞ് തുടങ്ങി സ്‌നേഹിക്കുമ്പോഴേക്കും ഭാഗ്യമില്ലാതെ പോയി. എന്നാലും നഷ്ടബോധമില്ല. വലിയ ഭാഗ്യങ്ങളില്ലെങ്കിലും സിനിമയിലിപ്പോഴും തുടരുന്നുണ്ടല്ലോ. ചില വിഷയങ്ങളോടുള്ള പ്രതികരണങ്ങള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പണ്ട് സിനിമ ജീവിതത്തിന്റെ ഭാഗമായി കണ്ടിരുന്ന നാളുകളില്‍ ദേഷ്യപ്പെടലും ഇറങ്ങിപ്പോകലുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അഭിനയത്തില്‍ ആത്മാര്‍ത്ഥത കൂടുതലായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ സിനിമയിലെ നിലനില്‍പിന് പല കാര്യങ്ങളോടും പ്രതികരിക്കാതെ കണ്ണടക്കേണ്ടിവരും എന്ന സത്യം മനസ്സിസായി.
നാവിന്റെ ഈ പിഴ ഒരു വലിയ കാരണമാണ്. അതിനൊപ്പം ആളുകളുമായി അടുപ്പം സൂക്ഷിക്കുന്നതും സിനിമാ ലോകത്തെ അവസരങ്ങളെ ബാധിക്കും. ഞാന്‍ സിനിമയില്‍ നിന്ന് അവധി എടുത്തോ എന്ന് പലരും ചോദിക്കും. സിനിമ എന്റെ തൊഴിലാണ്. ഞാനെങ്ങും പോയിട്ടില്ല. വര്‍ഷത്തില്‍ രണ്ട് മൂന്ന് സിനിമകളൊക്കെ ചെയ്ത് നമ്മളിവിടെ തന്നെയുണ്ട്. മിക്ക സിനിമകളും ഹിറ്റാകാത്തത് കൊണ്ട് ആളുകള്‍ അറിയുന്നില്ല. അതില്‍ വിഷമമുണ്ട്.
നല്ല സിനിമകള്‍ കിട്ടുക എന്നത് ഒരു നടന്റെ ഭാഗ്യമാണ്. നല്ല കഥാപാത്രങ്ങള്‍ക്കായി ഞാനിനിയും കാത്തിരിയ്ക്കും. ഒരിക്കല്‍ അതെന്നെ തേടി വരിക തന്നെ ചെയ്യും. ഒരു പ്രമുഖ മാസികയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജു മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button