Cinema

പാകിസ്ഥാന്‍ സ്നേഹം:കന്നഡ നടി പുലിവാല്‍ പിടിച്ചു

പാകിസ്ഥാന്‍ അനുകൂല പരാമര്‍ശം നടത്തിയ കന്നഡ നടിയും മുന്‍ എം പിയുമായ രമ്യയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.മാണ്ഡ്യയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി രമ്യയുടെ കോലം കത്തിച്ചു.

തന്‍റെ വ്യക്തിപരമായ അനുഭവത്തില്‍ പാകിസ്ഥാനിലെ ജനങ്ങള്‍ നല്ലവരാണെന്ന രമ്യയുടെ പ്രസ്താവനയാണ് വിവാദമായിരിയ്ക്കുന്നത്.പാകിസ്ഥാനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിനു തുല്യമാണെന്ന പ്രതിരോധ മന്ത്രി പരീക്കറുടെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായിട്ടാണ് രമ്യ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയത്.ദേശദ്രോഹപരമായ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബി ജെ പിയുടെ തീരുമാനം.

ഇതിനിടെ കന്നഡ താരമായ ജഗ്ഗേഷ് രമ്യയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി.രമ്യയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്നും പാകിസ്ഥാന്‍ ആണ് നല്ലതെങ്കില്‍ രമ്യ അങ്ങോട്ട്‌ പോകുന്നതായിരിയ്ക്കും നല്ലതെന്നുമാണ് ജഗ്ഗേഷ് പറഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button