GeneralNEWS

വൃദ്ധസദനത്തില്‍ ഓണക്കോടികളുമായി സുരേഷ്ഗോപി!

ആലപ്പുഴ ശാന്തിമന്ദിരം വൃദ്ധസദനത്തിലെ അന്തേവാസി സരോജിനിയമ്മ സുരേഷ് ഗോപിയുടെ കടുത്ത ആരാധികയാണ്. ഈ ആരാധന അറിഞ്ഞ നടൻ മുൻപൊരിക്കൽ ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ശാന്തിമന്ദിരത്തിൽ വന്നിരുന്നു.

എന്നാല്‍ ഇപ്രാവശ്യം വന്നത് അന്തേവാസികൾക്കുള്ള ഓണക്കോടികളുമായി. ഇഷ്ടതാരത്തെ കണ്ട സരോജിനിയമ്മ ശ്വാസം മുട്ടൽ വകവയ്ക്കാതെ പാടിത്തുടങ്ങി. പിന്നെ അടുത്ത ആഗ്രഹം പറഞ്ഞു. മോഹൻലാലിനെ കാണണം. ഉടൻതന്നെ സുരേഷഗോപി ഫോണെടുത്ത് ലാലിനെ വിളിച്ചു. മോഹൻലാലിനോട് തീർച്ചയായും ഇക്കാര്യം പറയുമെന്ന് ഉറപ്പുകൊടുത്താണ് അദ്ദേഹം മടങ്ങിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close