കോഴിക്കോട് ; പയ്യോളിയില്‍ ബിജുമേനോന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അപകടം. പയ്യോളി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ സിനിമ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂളിന്റെ മതില്‍ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. മതില്‍ ഇടിഞ്ഞുവീണ് പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കുട്ടികള്‍ കൂട്ടത്തോടെ ഷൂട്ടിംഗ് കാണാന്‍ മതിലില്‍ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്.
Leave a Comment