CinemaGeneralIndian CinemaMollywoodNEWS

മുഖം കാണിക്കാതെ ഗ്രേറ്റ്‌ ഫാദര്‍

 

തോപ്പില്‍ ജോപ്പന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്‌ ഗ്രേറ്റ്‌ ഫാദര്‍. പരസ്യ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പൃഥ്വിരാജാണ്. ക്രിസ്തുമസ് ചിത്രമായി റീലിസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നു. തോക്കുമേന്തി മുഖം കാണിക്കാതെ നടന്ന് പോകുന്നതാണ് പോസ്റ്റര്‍. ചിത്രത്തിന്റെ ഇതുവരെ പുറത്തുവിട്ട രണ്ടു പോസ്റ്ററുകളിലും മമ്മൂട്ടിയുടെ മുഖം കാണാന്‍ കഴിയില്ല. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സ്നേഹയാണ് ചിത്രത്തിലെ നായിക. പ്രമാണി, വന്ദേമാതരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സ്നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button