CinemaGeneralIndian CinemaNEWS

200 കോടിയില്‍ ഏ ദില്‍ ഹേ മുശ്കില്‍

 

പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചതിന്‍റെ ആഘോഷങ്ങള്‍ കേരളത്തില്‍ പൊടിപൊടിയ്ക്കുംപോള്‍
റിലീസ് ചെയ്ത് പത്ത് ദിവസംകൊണ്ട് 200 കോടി ക്ലബിലെത്തി നില്‍ക്കുകയാണ് ഏ ദില്‍ ഹേ മുശ്കില്‍. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 200 കോടി ക്ലബിലെത്തുന്ന അപൂര്‍വം ബോളിവുഡ് സിനിമകളിലൊന്നായി കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹേ മുശ്കില്‍ ഇടം പിടിച്ചു കഴിഞ്ഞു. പാകിസ്താന്‍ കലാകാരന്‍ അഭിനയിച്ചതിന്റെ പേരില്‍ വിവാദങ്ങള്‍ ചൂടുപിടിച്ചതോടെ റിലീസിനുമുന്‍പേ സിനിമ ശ്രദ്ധനേടിയിരുന്നു. പാക് താരം ഫവാദ് ഖാന്‍ വേഷമിട്ടതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാനനുവദിക്കില്ലയെന്നു വരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒത്തുതീര്‍പ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞമാസം 28ന് ദീപാവലി ചിത്രമായി സിനിമ പുറത്തിങ്ങി. ഫവാദ് ഖാന്‍ വിവാദത്തിനൊപ്പം, ഐശ്വര്യ റായിയുടെ തിരിച്ചുവരവും ചിത്രത്തെ ശ്രദ്ധേയമാക്കി. രണ്ബീര്‍ കപൂറാണ് നായകന്‍. അനുഷ്ക ശര്‍മ്മയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. 75 കോടിയാണ് സിനിമയുടെ നിര്‍മാണചിലവ്. മുകേഷ് ഭട്ടാണ് നിര്‍മാണം. ഇന്ത്യയില്‍നിന്നും 140കോടിയും വിദേശതിയേറ്ററുകളില്‍നിന്ന് 68 കോടിയുമാണ് സിനിമ വാരിക്കൂട്ടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button