മലയാളചിത്രം ‘ലൈല ഓ ലൈല’യുടെ തമിഴ് പതിപ്പ് റിലീസ് ചെയ്തു, പക്ഷേ ചിത്രത്തിന്റെ പോസ്റ്ററില്‍ മോഹന്‍ലാലിനെ കാണ്മാനില്ല….

ഈ വെള്ളിയാഴ്ച ഒരു തമിഴ് ചിത്രം തീയേറ്ററുകളില്‍ എത്തി. 2015-ല്‍ മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രമായ ‘ലൈല ഓ ലൈല’യുടെ തമിഴ് മൊഴിമാറ്റചിത്രമാണ് കോളിവുഡില്‍ ‘മുരുകവേല്‍’ എന്ന പേരില്‍ റിലീസ് ചെയ്തത്. ചിത്രവുമായി ബന്ധപ്പെട്ട കൗതുകം മറ്റൊന്നാണ്. നേരെത്തെ ഈ ചിത്രത്തിന്റെ പോസ്റ്ററുകളിലോ,ട്രെയിലറുകളിലോ ഒന്നും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. എന്ത്കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വ്യക്തമല്ല. മലയാളത്തില്‍ ചിത്രം ബോക്സ് ഓഫീസ് പരാജമായിരുന്നത് കൊണ്ട് ഇത്തരമൊരു കാര്യം മോഹന്‍ലാലിന് കൂടുതല്‍ ഗുണം ചെയ്യുകയേയുള്ളൂവെന്നും ആരാധകരും തമാശയോടെ പറയുന്നു. അടുത്ത പ്രശ്നം ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപെട്ടാണ്. ‘കഹാനി’യും ‘എയര്‍ലിഫ്റ്റു’മൊക്കെ എഴുതിയ സുരേഷ് നായരാണ് ‘ലൈലാ ഓ ലൈല’യ്ക്ക് തിരക്കഥയൊരുക്കിയതെങ്കില്‍ മുരുകവേലിന്റെ വിക്കിപീഡിയ പേജില്‍ തിരക്കഥയുടെ സ്ഥാനത്ത് മോഹന്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

Share
Leave a Comment