CinemaNEWS

പാര്‍വതി രതീഷ്‌ ശ്രീനിവാസന്റെ മകള്‍ ആകുന്നു

മലയാളത്തിലെ പൂച്ചകണ്ണുള്ള നടി പാര്‍വതി രതീഷ്‌ ശ്രീനിവാസന്റെ മകള്‍ ആകുന്നു. വിനീത് മില്ലേനിയം സംവിധാനം ചെയ്യ്യുന്ന കാല്ലായി ഫ് എം എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി ആരാധകനായ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായ സൈറ ഭാനുവിനെയാണ് പാര്‍വതി രതീഷ്‌ അവതരിപ്പിക്കുന്നത്.
പാര്‍വതിയുടെ സഹോദരനായി ശ്രീനാഥ് ഭാസിയും അഭിനയിക്കുന്നുണ്ട്. ദൃശ്യം ഫെയിം അനീഷ് ജി മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കോഴിക്കോട് ജില്ലയിലെ കല്ലായിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മുംബൈയും ദുബായിയുമാണ് മറ്റ് ലൊക്കേഷനുകള്‍. കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, സുനില്‍ സുഗത, കൃഷ്ണപ്രഭ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button