Cinema

രാമായണത്തിൽ വിഭീഷണനായെത്തിയ നടൻ മുകേഷ് റാവല്‍ റെയിൽ പാളത്തിൽ മരിച്ചനിലയിൽ

രാമായണം സീരിയലില്‍ വിഭീഷന്റെ റോളിലൂടെ പ്രശസ്തനായ മുകേഷ് റാവല്‍ റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ബൊറൗലിക്കും കാന്തൗലിക്കും ഇടയിലെ റെയിൽ പാളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാളം മുറിച്ചുകടക്കുമ്ബോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് സംശയിക്കുന്നത്.റാവലിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

.ഗുജറാത്തി സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചു വരുന്ന രാവലിനു 66 വയസുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

shortlink

Related Articles

Post Your Comments


Back to top button