Mollywood

പ്രമുഖ സംവിധായകന്റെ പടം മഞ്ജിമയ്ക്ക് നഷ്ടമാകാനുണ്ടായ കാരണം

 

മഞ്ജിമ നായികയായെത്തിയ ആദ്യ ചിത്രം ഒരു വടക്കന്‍ സെല്‍ഫി വിജയമായെങ്കിലും മഞ്ജിമയുടെ അഭിനയത്തിനു അത്ര നല്ല സ്വീകാര്യത ലഭിച്ചിരുന്നില്ല. ട്രോളന്മാര്‍ മഞ്ജിമയുടെ അഭിനയ ഭാവങ്ങള്‍ ഏറെ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിമ്പുവിന്റെ നായികയായി അച്ചം എണ്പത് മടയമെടാ എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ മഞ്ജിമയ്ക്ക് കരിയറില്‍ പുതിയ വാതിലുകള്‍ തുറക്കുകയാണ്. തമിഴിലും തെലുങ്കിലുമായി നിരവധി അവസരങ്ങള്‍ മഞ്ജിമയെ തേടിയെത്തുന്നുണ്ട്.

ചിത്രത്തിന്റെ സെറ്റില്‍ പലപ്പോഴും വൈകിയെത്തുന്ന ചിമ്പുവിനോട് താന്‍ അതിനെ പറ്റി ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ മിക്കപ്പോഴും ഒറ്റ ടേക്കില്‍ ഓക്കെയാക്കുന്ന ചിമ്പുവിന്റെ ഡെഡിക്കേഷന്‍ തന്റെ അഭിപ്രായം മാറ്റിയെന്നും ഒരു അഭിമുഖത്തില്‍ മഞ്ജിമ പറഞ്ഞു. തടി കൂടിയതിനാല്‍ തനിക്ക് ഒരു പ്രമുഖ സംവിധായകന്റെ ചിത്രത്തിലെ അവസരം നഷ്ടമായെന്നും നടി വെളിപ്പെടുത്തി. ഇതുവരെ ശരീര സൗന്ദര്യത്തെ കുറിച്ചൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും ഗൗതം മേനോന്‍ കഥാപാത്രം ലഭിച്ചത് അതൊന്നും പരിഗണിച്ചല്ലെന്നും മഞ്ജിമ വ്യക്തമാക്കി.

മുമ്പ് അച്ചം എണ്പത് മടയമെടായുടെ റിലീസ് വൈകുന്നത് ചിമ്പുകാരണമാണെന്ന് പറഞ്ഞ് മഞ്ജിമ രംഗത്തെത്തിയിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close