General

മഞ്ജുവിന്റെ മനം കവര്‍ന്ന് സൂര്യപുത്രി

മലയാളത്തിന്റെ പ്രിയപ്പെട്ട സൂര്യപുത്രി ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയത്തിലേക്കു മടങ്ങി വരുന്ന സിനിമയാണ് കെയര്‍ ഓഫ് സൈറാബാനു. ആന്റണി സോണി സെബാസ്റ്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യപുത്രിയും മലയാളത്തിന്റെ നടന വിസ്മയം മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി അമല മടങ്ങുന്നതിന്റെ വിഷമത്തിലാണ് മഞ്ജു ഇപ്പോള്‍. ആ വിഷമം ഫേസ്ബുക്ക്‌ പേജിലൂടെ തുറന്നു പറയുകയാണ് നടി.

“ഈ ദിനങ്ങളിൽ ഞാനൊരു സുഹൃത്തിന്, വഴികാട്ടിക്ക്, സഹോദരിക്ക്,ഗുരുവിന് എല്ലാം ഒപ്പമായിരുന്നു. അവർ പരത്തിയ പ്രകാശത്തിലായിരുന്നു ഓരോ ദിനവും ഷൂട്ടിങ്ങ്. രാവേറുമ്പോഴും അസ്തമിക്കാത്ത ചിരിയായിരുന്നു അമലാമാഡത്തിന്റെ ഏറ്റവും വലിയ സവിശേഷത. ജീവിതത്തെ ഇത്രമേൽ പ്രസാദാത്മകമായി സമീപിക്കുന്നവർ അപൂർവമാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചായിരുന്നപ്പോൾ ഒരു പോസിറ്റീവ് എനർജിയുണ്ടായിരുന്നു.” മഞ്ജു പറഞ്ഞു.

അമലയോടോപ്പമുള്ള ഓരോ നിമിഷവും അഭിനയത്തിനപ്പുറം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വലിയ അദ്ധ്യായങ്ങള്‍ നേരിട്ട് അറിയുകയായിരുന്നുവെന്ന് മഞ്ജു പറയുന്നു. ഹൈദരാബാദില്‍ അമല തുടക്കമിട്ട “ബ്ലുക്രോസ്”നെപ്പറ്റിയും മഞ്ജു പോസ്റ്റില്‍ പറയുന്നുണ്ട്. 1992ലാണ് അമല ബ്ലുക്രോസ് ഓഫ് ഹൈദരാബാദ് എന്ന പേരില്‍ ഒരു ആനിമല്‍ വെല്ഫെയര്‍ സൊസൈറ്റി രൂപീകരിച്ചത്. രണ്ടു ഏക്കറോളം വരുന്ന സ്ഥലമാണ് ബ്ലുക്രോസില്‍ ആനിമല്‍ ഷെല്‍ട്ടറിനായി ഒരുക്കിയിട്ടുള്ളത്‌.

Tags

Related Articles

Post Your Comments


Back to top button
Close
Close